തിരുവനന്തപുരം: സർവകാല റെക്കോർഡിലെത്തി സ്വർണവില. ഇന്ന് 40 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. 5,885 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. പവന് 320 രൂപ വർദ്ധിച്ച് 47,080 രൂപയായി.
സ്വർണത്തിന് പുറമേ വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.
ഇന്നലെ പവന് 600 രൂപ വർദ്ധിച്ച് റെക്കോർഡ് നിരക്കിൽ എത്തിയിരുന്നു. ഇന്നലെ 46,760 രൂപയായിരുന്നു ഒരു പവന്റെ വില. ഓഹരി വിപണിയുടെ തിരിച്ചുവരവും ഫെഡ് നിരക്കുകൾ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വർണ വില ഉയരാൻ കാരണമായതെന്നാണ് നിഗമനം.















