ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി പാകിസ്താൻ താരം ഷദാബ് ഖാന്റെ വീഡിയോ. പാകിസ്താൻ സൂപ്പർ ലീഗിനിടെ പരിക്കേറ്റ താരത്തെ ഗ്രൗണ്ടിൽ നിന്ന് സഹതാരത്തിന്റെ ചുമലിൽ കയറ്റി കൊണ്ടുപോകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. റാവൽപിണ്ടിയും സിയാൽ കോട്ടും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരത്തിന് നടക്കാൻ സാധിക്കാതെ വന്നതോടെയാണ് സഹതാരം തോളിൽ ചുമന്ന് പുറത്ത് എത്തിച്ചത്.
https://twitter.com/i/status/1731257517827928194
സ്ട്രച്ചർ ഇല്ലാതെ വന്നതോടെയാണ് ഷദാബിന് സഹായവുമായി സഹതാരമെത്തിയത്. ഇതോടെ ലീഗ് സംഘടകർക്കെതിരെ വിമർശവുമായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശനവുമായി ആരാധകരും രംഗത്തെത്തി. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാകിസ്താൻ സൂപ്പർ ലീഗിൽ ശതാബ് ഖാൻ കളിക്കുന്ന ഇസ്ലാമാബാദ് യുണൈറ്റഡ് അറിയിച്ചു.