നരേന്ദ്രമോദി എന്ന നേതാവിന് കീഴിൽ വളർന്നു വരുന്നത് ലക്ഷക്കണക്കിന് കായിക പ്രതിഭകൾ; 'ഖേലോ ഇന്ത്യ' താരങ്ങൾക്ക് പ്രചോദനമേകുന്നു; യോഗി ആദിത്യനാഥ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി എന്ന നേതാവിന് കീഴിൽ വളർന്നു വരുന്നത് ലക്ഷക്കണക്കിന് കായിക പ്രതിഭകൾ; ‘ഖേലോ ഇന്ത്യ’ താരങ്ങൾക്ക് പ്രചോദനമേകുന്നു; യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 06:16 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് വർഷം തോറും മികച്ച കായിക പ്രതിഭകൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച റൂറൽ സ്‌പോർട്‌സ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിലും ബ്രഹ്‌മലീൻ മഹന്ത് വൈദ്യനാഥ് സ്മൃതി ഭാരതീയ പ്രൈസ് മണി കബഡി മത്സത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

” ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, സൻസദ് ഖേൽ പ്രതിയോഗിത തുടങ്ങിയവ കായിക താരങ്ങൾക്ക് വളരെയധികം പ്രോത്സാഹനവും സഹായവും നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നീ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്രാവശ്യം രാജ്യത്തിന് ലഭിച്ച മെഡലുകളും വർദ്ധിച്ചു. കൂടുതൽ കായിക താരങ്ങളെ രാജ്യത്ത് പടുത്തുയർത്താൻ ഓരോ ജില്ലയിലും കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ട്”- യോഗി ആദ്യത്യനാഥ് പറഞ്ഞു.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഗണ്യമായ സാമ്പത്തിക സഹായമാണ് നൽകി വരുന്നത്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയും ഇവരെ പരിശീലിപ്പിക്കുന്നതിനായി ഒന്നര ലക്ഷം രൂപ സ്റ്റൈപ്പൻഡ് നൽകി നിരവധി പരിശീലകരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിൽ രണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളും വാരണാസിയിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവുമാണുള്ളത്. ഇത് കൂടുതൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിജയം കൂടുതൽ മുന്നേറാനും പരാജയം പോരായ്മകൾ പരിഹരിക്കാൻ സഹായിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: sportsYogi adhithya nadhpm modi
Share
Tweet
SendShare

More News from this section

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies