"ഡ്രെയിനേജ് വെള്ളവും അഴുക്കും വീട്ടിൽ കയറാതെ നിങ്ങൾ സുരക്ഷിതരായി ഇരിക്കുന്നുണ്ടല്ലോ, ഞങ്ങളുടെ അവസ്ഥ അങ്ങനെ അല്ല";ചെന്നൈ കോർപ്പറേഷനെതിരെ നടൻ വിശാൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഡ്രെയിനേജ് വെള്ളവും അഴുക്കും വീട്ടിൽ കയറാതെ നിങ്ങൾ സുരക്ഷിതരായി ഇരിക്കുന്നുണ്ടല്ലോ, ഞങ്ങളുടെ അവസ്ഥ അങ്ങനെ അല്ല”;ചെന്നൈ കോർപ്പറേഷനെതിരെ നടൻ വിശാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം പ്രളയക്കയത്തിലാണ്. സാധരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഇപ്പോഴിതാ ഇക്കാര്യത്തിൽ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിശാൽ. 2015 ൽ ഉണ്ടായതിനേക്കാൾ വലിയ ദുരിതമാണ് ജനങ്ങൾ ഇപ്പോഴും അനുഭവിക്കുന്നത് എന്നാണ് വിശാൽ പറയുന്നത്. ഇത്തരത്തിൽ ഒരു അവസ്ഥ വരില്ലെന്നും ഇവയെല്ലാം പരിഹരിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുകൊണ്ടാണ് വിശാൽ രംഗത്തെത്തിയിരിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ സന്ദേശത്തിലൂടെയാണ് വിശാലിന്റെ പ്രതികരണം. നടന്റെ വാക്കുകൾ ഇങ്ങനെ.. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, മഴ കനത്താൽ ആദ്യം സംഭവിക്കുന്നത് കറണ്ട് കട്ടാകും. പിന്നെ ക്രമേണ വെള്ളം തെരുവുകളിലെല്ലാം നിറയാൻ തുടങ്ങും. പിന്നീട് ഓടയിലെ മാലിന്യങ്ങളോടൊപ്പം വെള്ളമെല്ലാം വീടുകളിൽ കയറി തുടങ്ങും. നിലവിൽ എന്റെ വീട്ടിൽ വെള്ളം കയറിക്കഴിഞ്ഞു. അങ്ങനെയാണെങ്കിൽ ചെന്നൈയിലെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താകും. ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ്.

2015ൽ ഇതേ അവസ്ഥയുണ്ടായപ്പോൾ നമ്മളെല്ലാവരും ഇറങ്ങി പ്രവർത്തിച്ചവരാണ്. ഇപ്പോൾ 8 വർഷത്തിന് ശേഷം, സ്ഥിതി അന്നത്തേതിലും മോശമായിരിക്കുന്നു, പ്രളയവുമായി ബന്ധപ്പെട്ട് ചെന്നൈ കോർപ്പറേഷൻ പ്രഖ്യാപിച്ച മുഖ്യ പദ്ധതി എവിടെയാണ്.. എന്താണ് ആ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ. ഇതൊരു അപേക്ഷ മാത്രമാണ്. ഒരു സാധരണക്കാരനായ വ്യക്തി എന്ന നിലയിൽ ചോദിക്കുന്നു.. ചെന്നൈ നിയോജക മണ്ഡലത്തിലെ എല്ലാ എം.എൽ.എമാരും ദയവായി പുറത്തു വന്ന് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കാണണം.

ശ്രീമതി പ്രിയ രാജൻ (ചെന്നൈ മേയർ), കമ്മീഷണർ ഉൾപ്പെടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും, നിങ്ങൾ എല്ലാവരും സുരക്ഷിതരും നിങ്ങളുടെ കുടുംബങ്ങളുമായി സുരക്ഷിതരായി ഇരിക്കുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. ഈ പ്രശനങ്ങളൊന്നും നിങ്ങളെ ബാധിക്കുന്നില്ലെന്നും ഡ്രെയിനേജ് വെള്ളം നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നില്ലെന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീട്ടിലെ മുതിർന്നവർ അടക്കം സുരക്ഷിതരാണെന്ന് കരുതുന്നു.

എന്നാൽ സാധാരണക്കാരുടെ അവസ്ഥ അങ്ങനെ അല്ല, എല്ലാ വീട്ടിലും മുതിർന്നവരും കുട്ടികളുമുണ്ട്. എന്റെ വീട്ടിലും പ്രായമായ മാതാപിതാക്കളുണ്ട്. അവരെല്ലാം പെരുമഴകണ്ട് ഭയന്നിരിക്കുകയാണ്. ഇത് എല്ലാവരുടെയും പൊതുവായ പ്രശ്‌നമാണ്. ചെറിയ മഴ പെയ്താൽ പോലും ചെന്നൈയിലെ മിക്ക ചെറു നഗരങ്ങളിലും അത് പെരുമഴയാണ്. എന്നാൽ ഇപ്പോൾ എല്ലായിടത്തും കെട്ടിക്കിടക്കുന്ന വെള്ളം കാണുമ്പോൾ വെറുപ്പ് തോന്നുന്നു. ദയവായി അടിയന്തര നടപടി സ്വീകരിക്കുക. ചെന്നൈ കോർപ്പറേഷൻ ഉടൻ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ചെന്നൈ കോർപ്പറേഷൻ കമ്മീഷണറും ജീവനക്കാരും ഇറങ്ങി വന്ന് അവരുടെ ജോലി നന്നായി ചെയ്യണം. എന്നായിരുന്നു വിശാലിന്റെ വാക്കുകൾ.

Tags: ChennaiACTOR VISAL
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies