മുംബൈ: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ അജയ് ദേവ്ഗണിന് പരിക്ക്. മുബൈയിൽ നടന്ന ചിത്രീകരണത്തിനിടെ താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. രോഹിത് ഷെട്ടി സംവിധാനം ചെയ്യു ‘സിങ്കം എഗെയ്ൻ’ എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്.
ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റിന് ലക്ഷ്യം തെറ്റുകയും അജയ് ദേവ്ഗണിന്റെ മുഖത്ത് അടികൊള്ളുകയുമായിരുന്നു. തുടർന്ന് ഡോകടർ എത്തി പരിശോധിക്കുകയും ചെയ്തു. നിലവിൽ താരം വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ടൈഗർ ഷ്രോഫും പോലീസ് വേഷത്തിൽ എത്തുന്നുണ്ട്. സൂര്യവംശിയായി അക്ഷയ് കുമാറും ഇൻസ്‌പെക്ടർ സിംബയായി രവീർ സിംഗും ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിലെ പ്രതിനായകനായി അർജുൻ കപൂർ എത്തിയേക്കുമൊണ് റിപ്പോർട്ടുകൾ.















