ആലപ്പുഴ: ഏറനാട് എക്സ്പ്രസിന് മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പിന് അനുവാദം നൽകിയിരിക്കുന്നത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ ജനജീവിതം ദുരിതത്തിലാണ്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതിനെ തുടർന്ന്, നിരവധി വിമാന സർവ്വീസും ട്രെയിൻ സർവ്വീസുമാണ് നിർത്തി വച്ചിരുന്നു.
മഴ കുറഞ്ഞെങ്കിലും ചെന്നൈ നഗരത്തിന്റെ വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് ഇപ്പോഴും ശമനമായിട്ടില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ ജില്ലകൾക്ക് ഇന്നും പൊതു അവധിയായിരുന്നു. 5 പതിറ്റാണ്ടിനിടെ ചെന്നൈയിൽ പെയ്ത ശക്തമായ പേമാരിയാണിതെന്നാണ് പറയപ്പെടുന്നത്.