എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ സമൻസ് അയക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ മുൻ ധനമന്ത്രിതോമസ് ഐസക്ക് അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനാണ് അപ്പീൽ നൽകിയത്. സമൻസ് അയക്കാൻ അനുമതി നൽകിയത് മതിയായ കാരണങ്ങളില്ലാതെയാണ് എന്നതാണ് ഐസക്കിന്റെ വാദം. സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണാവശ്യം.
അപ്പീൽ നാളെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസക്കിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയിരുന്നത്. ഐസക്കിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചായിരുന്നു നടപടി.