സ്വപ്നയാത്ര പൂർത്തിയാക്കാനാകാതെ വിട പറഞ്ഞ യുവാക്കളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നയാത്ര പൂർത്തിയാക്കാനാകാതെ വിട പറഞ്ഞ യുവാക്കളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 06:57 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: സ്വപ്നയാത്ര പോയി മടങ്ങവെ കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാലുപേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്ന് വിമാന മാർഗ്ഗം കോയമ്പത്തൂരിലെത്തിക്കും. തുടർന്ന് റോഡ് മാർഗ്ഗമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിരിക്കുന്നു. ഡൽഹി നോർക്കയും കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതനുസരിച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

കശ്മീർ താഴ്വരയുടെ ഭംഗി ആസ്വദിക്കണമെന്ന വർഷങ്ങളായുള്ള ആഗ്രഹം യാഥാർത്ഥ്യമാകുന്നതിനിടയിലാണ് നാല് സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങിയത്. ഇവർ യാത്രപോയ സംഘത്തിലുണ്ടായിരുന്ന 13 പേരും സാധാരകാണക്കാരായിരുന്നു. നാടിന്റെ എന്താവശ്യത്തിനും മുന്നിൽ നിന്നിരുന്ന യുവാക്കൾ നാല് കുടുംബങ്ങളുടെ ആശ്രയം കൂടിയായിരുന്നു.

യാത്ര പൂർത്തിയാക്കി മടങ്ങവെ ജമ്മു കശ്മീരിൽ വെച്ച് എസ് യു വി വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് യുവാക്കൾ ഉൾപ്പടെ ഏഴുപേർ മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ്(33), രാഹുൽ(28), വിഗ്‌നേഷ് (23) എന്നിവരാണ് മരിച്ചത്. ഇവർ യാത്ര ചെയ്ത സംഘത്തിലെ മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ. സോനാ മാർഗ്ഗിലേയ്‌ക്ക് പോകുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്. ലേയുമായി ബന്ധിപ്പിക്കുന്ന ചുരത്തിൽവെച്ച് വാഹനം താഴ്വരയിലേയ്‌ക്ക് തെന്നിമാറുകയായിരുന്നു. മഞ്ഞുകട്ടകൾ വീണ് കിടന്ന റോഡിൽ നിന്ന് വാഹനം വഴുതി യാദവ് മോറിലെ കൊക്കയിൽ പതിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായി തകർന്നിരുന്നു.

യുവാക്കളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. കഴിഞ്ഞ മാസം 30 ന് ട്രെയിൻ മാർഗ്ഗമായിരുന്നു ഇവർ യാത്ര തിരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജിനെ എസ്‌കെഐഎംഎസ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.

 

Tags: PalakkadKASMEER
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies