ഏഴ് രാപ്പകലുകൾ നീളുന്ന സിനിമാക്കാഴ്ച; 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഴ് രാപ്പകലുകൾ നീളുന്ന സിനിമാക്കാഴ്ച; 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 05:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കറാണ് മുഖ്യാതിഥി.

175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ മത്സര വിഭാഗത്തിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗത സംവിധായകനായ ഫാസിൽ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് മത്സരവിഭാഗത്തിലെ മലയാള സിനിമകൾ. ‘മലയാള സിനിമ ടുഡെ’ എന്ന വിഭാഗത്തിലേക്ക് എട്ട് നവാഗത സംവിധായകരുടേതും രണ്ട് വനിത സംവിധാകരുടെയും ഉൾപ്പെടെ 12 ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്.

നവാഗത സംവിധായകരായ ആനന്ദ് ഏകർഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്സ്’, വി ശരത്കുമാറിന്റെ ‘നീലമുടി’, ഗഗൻദേവിന്റെ ‘ആപ്പിൾ ചെടികൾ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ’32 മുതൽ 44 വരെ’ , വിഘ്നേഷ് പി ശശിധരന്റെ ‘ഷെഹർ സാദേ’, സുനിൽ കുടമാളൂറിന്റെ ‘വലസൈ പറവകൾ’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനൻ, സന്തോഷ് ബാബു സേനൻ എന്നിവർ ചേർന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജൻ പ്രമോദിന്റെ ‘ഒ ബേബി’, ജിയോ ബേബിയുടെ ‘കാതൽ, ദ കോർ’ എന്നീ ചിത്രങ്ങളും ‌‌‌‌തിരഞ്ഞെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മേളയുടെ സമാപനച്ചടങ്ങിൽ സമർപ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയാണ് അവാർഡ്. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാല് ലക്ഷവും നവാഗത സംവിധായകന് മൂന്ന് ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ട് ലക്ഷം രൂപയും കെആർ.മോഹനൻ എൻഡോവ്‌മെന്റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും നൽകും.

Tags: iffk
Share
Tweet
SendShare

More News from this section

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു ; ആർ. സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ, എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനം

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies