കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വീഡിയോകൾ 10 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കി സുപ്രീം കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വീഡിയോകൾ 10 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കി സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 10:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി : പ്രസിദ്ധമായ കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വിശദവിവരങ്ങൾ നൽകുന്ന വീഡിയോകൾ വിവിധ ഇന്ത്യൻ ഭാഷകളിൽ സുപ്രീം കോടതി പുറത്തിറക്കി.വിധിയെക്കുറിച്ചുള്ള വീഡിയോ ഹിന്ദിയിലും ഇംഗ്ലീഷിലും നേരത്തെ തന്നെ ലഭ്യമായിരുന്നു. ഇപ്പോൾ തെലുങ്ക്, തമിഴ്, ഒഡിയ, മലയാളം, ഗുജറാത്തി, കന്നഡ, ബംഗാളി, ആസാമീസ്, മറാത്തി ഭാഷകളിലും ലഭ്യമാണ്. സുപ്രീം കോടതി 10 വ്യത്യസ്ത ഇന്ത്യൻ ഭാഷകളിലായി നിർമ്മിച്ച അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ കേശവാനന്ദ ഭാരതി കേസിലെ വിധിയുടെ സംക്ഷിപ്ത ചരിത്രം പ്രേക്ഷകർക്ക് ലഭിക്കും.
പാർലമെന്റിന്റെ നിയമനിർമ്മാണത്തിനുള്ള അവകാശങ്ങളെക്കുറിച്ച് സുപ്രീം കോടതി 1973 ഏപ്രിൽ 24 നു പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ വിവിധ ഭാഷകളിൽ ലഭ്യമായത്. 13 അംഗ ജഡ്ജിമാരുടെ പാനൽ 7:6 എന്ന ഭൂരിപക്ഷത്തിൽ വിധി പ്രഖ്യാപിക്കുകയായിരുന്നു.

“ഇത് കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ അമ്പതാം വർഷമാണ്… വിധി കൂടുതൽ ജനങ്ങളിൽ എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ കോടതിയുടെ പ്രവർത്തനം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ഭാഷാ തടസ്സങ്ങൾ ആളുകളെ തടയരുത്. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, ”കഴിഞ്ഞ ദിവസംചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുറന്ന കോടതിയിൽ പ്രഖ്യാപിച്ചു.

സുപ്രീം കോടതി വിധികൾ എല്ലാ ഷെഡ്യൂൾ ചെയ്ത ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിനുള്ള നിലവിലുള്ള പദ്ധതിക്ക് മുതൽക്കൂട്ടായിട്ടാണ് ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ വീഡിയോ പ്രസിദ്ധീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

“ജില്ലാ കോടതികളിലെ വ്യവഹാരങ്ങൾ കൂടുതലും അതത് പ്രദേശത്തിന്റെ പ്രാദേശിക ഭാഷയിലാണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയാം,” ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതി വിധികൾ അവരുടെ പ്രാദേശിക ഭാഷയിൽ വായിക്കാനും ചെയ്യാനും മനസ്സിലാക്കാനും ഉദ്ധരിക്കാനും വിവർത്തനം ചെയ്‌ത വിധികൾ ജില്ലാ കോടതി അഭിഭാഷകരെ സഹായിക്കും.

ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ കേശവാനന്ദ ഭാരതിക്കേസിലെ വിധിയെക്കുറിച്ച് മുൻപ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേശവാനന്ദ ഭാരതി കേസിലെ 1973ലെ സുപ്രിംകോടതിയുടെ വിധിയെ ഉദ്ധരിച്ച് “കേശവാനന്ദ ഭാരതി കേസ് വിധി മോശമായ ഒരു കീഴ്വഴക്കമാണെന്നും ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെ ഏതെങ്കിലും അധികാരികൾ ചോദ്യം ചെയ്താൽ,”നമ്മൾ ഒരു ജനാധിപത്യ രാഷ്‌ട്രമാണോ” എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രയാസമാണ് ബുദ്ധിമുട്ടാണെന്നും” വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ പറഞ്ഞു.

“പാർലമെന്ററി പരമാധികാരവും സ്വയംഭരണവും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും എക്സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കാനാവില്ലെന്നും” രാജ്യസഭാ ചെയർമാനായ ധൻഖർ പറഞ്ഞു. 2023 ജനുവരിയിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ 83-ാമത് അഖിലേന്ത്യ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്

Tags: DY ChandrachudKesavananda Bharati caseKesavananda Bharati verdict
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies