ചോദ്യത്തിന് കോഴ ; മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോദ്യത്തിന് കോഴ ; മഹുവ മൊയ്ത്രയ്‌ക്കെതിരായ റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 02:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചോദ്യത്തിന് കോഴ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. ശീതകാല സമ്മേളനം ആരംഭിച്ച ദിവസം ലോക്സഭയുടെ അജണ്ടയിൽ കമ്മിറ്റി റിപ്പോർട്ട് പട്ടികപ്പെടുത്തിയിരുന്നെങ്കിലും നടന്നില്ല. ടിഎംസി എംപി മഹുവ മൊയ്‌ത്രയെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്, പാനൽ ചെയർപേഴ്‌സണും ബിജെപി എംപിയുമായ വിജയ് സോങ്കർ ആണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.

 

മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. ഇതേ തുടർന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ 2 മണി വരെ നിർത്തിവച്ചു.

പ്രധാനമന്ത്രിയേയും വ്യവസായി അദാനിയേയും ബന്ധിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കാനായി മഹുവ ഉപഹാരങ്ങൾ സ്വീകരിച്ചതും ഇതിനായി മഹുവ തന്റെ പാർലമെന്ററി ലോഗിൻ ദർശൻ ഹീരാനന്ദാനിയുമായി പങ്കുവെച്ചതുമാണ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചത്. ദുബായിൽ നിന്ന് മൊയ്ത്രയുടെ ലോഗിൻ ഒന്നിലധികം തവണ ഉപയോഗിച്ചതായി തെളിഞ്ഞതിന് പിന്നാലെ ദർശൻ ഹിരാനന്ദാനിയുമായി ലോഗിൻ പങ്കുവെച്ചതായി മഹുവയ്‌ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു. 2019 മുതൽ 2023 വരെ നാല് തവണയാണ് മഹുവ യുഎഇ സന്ദർശിച്ചത്. ഈ സമയങ്ങളിലുൾപ്പെടെ 47 തവണ മഹുവയുടെ പാർലമെന്റ് ലോഗിൻ ആക്സസ് ചെയ്യപ്പെട്ടതിന് കൃത്യമായ തെളിവുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.

 

നവംബർ ഒൻപതാം തിയതി നടന്ന യോഗത്തിലാണ് വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന് അംഗീകാരം നൽകിയത്. കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ പാനലിലെ ആറ് അംഗങ്ങൾ റിപ്പോർട്ടിനെ അനുകൂലിച്ചപ്പോൾ നാല് പേർ എതിർപ്പ് അറിയിച്ചിരുന്നു.

മൊയ്ത്രയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്ത് അയച്ചിരുന്നു. ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി വിഷയം പരിശോധിക്കുകയും ചോദ്യം ചെയ്യലിനായി മൊയ്ത്രയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മൊയ്ത്ര, കമ്മിറ്റി ചെയർമാനെയടക്കം അസഭ്യം പറയുകയും കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.

മഹുവ മൊയ്ത്രക്കെതിരെ നടപടി എടുക്കുന്നതിന് മുൻപായി സമിതിയുടെ ശുപാർശകൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവഷ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ കരട് അംഗീകരിച്ചതിനാൽ, ഇതിന്മേൽ മുഴുവൻ സമയ ചർച്ച വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. റിപ്പോർട്ട് പഠിക്കാൻ പാർലമെന്റ് അംഗങ്ങൾക്ക് 48 മണിക്കൂർ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ എംപി സുദീപ് ബന്ദ്യോപാധ്യായ കത്ത് നൽകി.

Tags: Mahua Moitramahua moithraMahua Moitra RAW
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies