മുംബൈ: ഭിക്ഷാടകന്റെ ആക്രമണത്തിൽ 21-കാരിക്ക് ഗുരുതര പരിക്ക്. നവിമുംബൈയിലെ നേരുളിലാണ് സംഭവം. ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ ചില്ലുകഷ്ണം കൊണ്ട് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ 26-കാരനായ ഇമാം ഹസ്സൻ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നിലവിൽ ആശുപത്രിയിലാണ്.
ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നവിമുംബൈയിലെ എയ്റോളി ഏരിയയിൽ വച്ച് സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്നു പെൺകുട്ടി. ബസ് സ്റ്റോപ്പിലെത്തിയ 21-കാരിയെ യാതൊരു പ്രകോപനവും കൂടാതെ ഭിക്ഷാടകനായെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് പോലീസ് നൽകുന്ന സൂചന.