2023 ഡിസംബർ 10 മുതൽ ഡിസംബർ 16 വരെയുള്ള (1199 വൃശ്ചികം 24 - വൃശ്ചികം 30) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

2023 ഡിസംബർ 10 മുതൽ ഡിസംബർ 16 വരെയുള്ള (1199 വൃശ്ചികം 24 – വൃശ്ചികം 30) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 07:23 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര – മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
കടമായി കൊടുത്ത സംഖ്യ കിട്ടാൻ ബുദ്ധിമുട്ടു നേരിട്ടെക്കാം. ശത്രുക്കളെ കൊണ്ടുള്ള ശല്യം വർദ്ധിക്കും. കുടുംബത്തിൽ ആർക്കെങ്കിലും മരണ സമാനമായ അവസ്ഥയോ ആശുപത്രി വാസമോ വരാൻ സാധ്യത ഉണ്ട്. സാമ്പത്തികമായി വളരെ അധികം ചെലവുകൾ വന്നു ചേരും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. തൊഴിൽ വിജയം, ധന നേട്ടം, ഭാഗ്യാനുഭവങ്ങൾ എന്നിവ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ ജാഗ്രത പുലർത്തുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. സത് സുഹൃത്തുക്കളെ കണ്ടു മുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും. സ്വത്തു സംബന്ധമായി കുടുബാംഗങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത മാറും. രോഗ ശാന്തി, സാമ്പത്തികം എന്നിവ വന്നുചേരും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ബിസിനസ്സ് പുരോഗതി, ദ്രവ്യലാഭം, കീർത്തി എന്നിവ ഉണ്ടാകും. വാഹനം ഉപയോഗിക്കുമ്പോൾ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ്. സ്ത്രീകളുമായി അടുത്തിടപഴകാനും അവരോടൊപ്പം ചെലവഴിക്കാനും സാഹചര്യം ഉണ്ടാവും. പ്രേമകാര്യങ്ങളിൽ തീരുമാനമുണ്ടാകും. കുടുംബത്തിലെ ആഘോഷവേളകളിൽ പങ്കെടുക്കുവാൻ അവസരം വന്നുചേരും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
മാനസീകമായും ശാരീരികവുമായും പ്രശ്‍നങ്ങൾ അലട്ടും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും കലഹത്തിനും സാധ്യത ഉണ്ട്. സഞ്ചാര ശീലം കൂടും. ഭാര്യാഭർത്തൃ ഐക്യം കുറയും. ഉദര രോഗം വരാതെ സൂക്ഷിക്കുക. തൊഴിൽ ക്ലേശം വർദ്ധിക്കുമെങ്കിലും ദൈവാധീനം കൊണ്ട് കാര്യങ്ങൾ അനുകൂലമാകും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാവും. മനസ്സന്തോഷം, ആരോഗ്യ വർദ്ധനവ് എന്നിവ ഉണ്ടാവും. സഹോദരസ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. കൃഷി പക്ഷി മൃഗാദികളുടെ ബിസിനെസ്സ് നടത്തുന്നവർക്ക് സാമ്പത്തീക ലാഭം ഉണ്ടാവും. ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവും. ധൈര്യം, പക്വത, ചിന്താശേഷി എന്നിവ വർദ്ധിക്കും. കുടുംബത്തിൽ സ്വസ്ഥത കുറയും. അലസത കൂടും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് തൊഴിൽ ക്ലേശം വർദ്ധിക്കും. വാരാന്ത്യം സത് സുഹൃത്തുക്കൾ ഒരുമിച്ച് ചെലവഴിക്കാൻ അവസരം ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർക്കു ആഗ്രഹ സാഫല്യം ഉണ്ടാവും. രോഗാവസ്ഥയിൽ ആയിരുന്നവർക്കു രോഗശമനം ഉണ്ടാവും. നല്ല കാര്യങ്ങൾ ചെയ്യുവാനും നല്ലപേര് കേൾക്കുവാനും അവസരം വന്നുചേരും. അപ്രതീക്ഷിതമായി ചില സമ്മാനങ്ങൾ ലഭിക്കുവാൻ സാധ്യത ഉണ്ട്. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ പലതരത്തിലുള്ള സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കും. സ്ത്രീമൂലം മാനഹാനി ഉണ്ടാവാൻ സാധ്യത ഉണ്ട്. വിദേശ ജോലി ആഗ്രഹിക്കുന്നവർക്കു തങ്ങളുടെ ആഗ്രഹത്തിനൊത്ത ജോലി ലഭിക്കും. ഭക്ഷണ സുഖം, ഭാര്യാലബ്ധി, നിദ്രാ സുഖം എന്നിവ ഉണ്ടാവും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കുടുബാംഗങ്ങൾ ഒരുമിച്ചു ഉല്ലാസ യാത്രയിൽ പങ്കെടുക്കുവാൻ അവസരം വന്നുചേരും. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. ധനനേട്ടം, മനഃസന്തോഷം , ശയന സുഖം ഉണ്ടാവും. ഭാര്യാഭർത്തൃ ഐക്യം, പരസ്‌പര വിശ്വാസം എന്നിവ ഉണ്ടാവും.വരവിനേക്കാൾ ചെലവ് വർദ്ധിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
സർക്കാർ ജോലിയിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കുവാൻ സാധ്യത ഉണ്ട്. മനസിൽ ആലോചിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്ന കാലം കൂടിയാണ്. മനഃസ്വസ്ഥതയും സന്തോഷവും ഉണ്ടാവും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്‌തി എന്നിവ ഉണ്ടാവും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കുവാനും കേസ് വഴക്കുകൾ ഉണ്ടാവാനും സാധ്യത ഉണ്ട്. രോഗ ദുരിതം കൂടുമെങ്കിലും വാരാന്ത്യം കാര്യങ്ങൾ അനുകൂലമാകും. ഗുരുജനങ്ങളെയും സഹപ്രവർത്തകരെയും കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies