കോഴിക്കോട്: വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മദ്ധ്യവയസ്കൻ പിടിയിൽ. 42-കാരനായ അബൂബക്കർ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
തമിഴ്നാട് സ്വദേശിനിയായ 16-കാരി കണ്ണൂർ മാഹിയിലാണ് താമസിക്കുന്നത്. ഇവിടെ നിന്നും കുട്ടിയെ പരിചയപ്പെട്ട അബൂബക്കർ മുറി വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തായി പോലീസ് അറിയിച്ചു. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.