നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ആരാധന പുനരാരംഭിക്കാനുള്ള നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെന്റ് സമിതി . നിലവിൽ ‘ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ’ (എഎസ്‌ഐ) മേൽനോട്ടത്തിലുള്ള ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ആരാധന പുനരാരംഭിക്കാൻ ശ്രമിക്കണമെന്നാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത് .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് എഎസ്‌ഐ സംരക്ഷിത സ്മാരകങ്ങളോ ക്ഷേത്രങ്ങളോ ഉണ്ടെന്ന് സമിതി പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇവയിൽ ആരാധിക്കാൻ അനുവദിക്കാത്തത് ശരിയല്ല. ജനങ്ങൾക്ക് ആരാധന നടത്താനുള്ള അവകാശം നൽകുന്നതിലൂടെ അവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും സമിതി പറയുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയ് സായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

2023 ഡിസംബർ 6-ന് പാർലമെന്റിൽ അവതരിപ്പിച്ച ‘ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളും സ്മാരകങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് സമിതി ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. എ എസ് ഐ ചുമതല ഏറ്റെടുക്കുന്നത് വരെ ആരാധന നടന്നിരുന്ന ക്ഷേത്രങ്ങളിൽ മാത്രമേ എ എസ് ഐ നിലവിൽ ആരാധന അനുവദിക്കൂ.

ഗുജറാത്തിലെ സിദ്ധ്പൂരിൽ സ്ഥിതി ചെയ്യുന്ന രുദ്ര മഹാലയ ക്ഷേത്രത്തിലും, തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് സ്ഥിതി ചെയ്യുന്ന വിജയ് ചോളേശ്വരം ക്ഷേത്രത്തിലും മറ്റ് നിരവധി ആരാധനാലയങ്ങളിലും ആരാധന അനുവദനീയമല്ല.

നിലവിൽ എഎസ്ഐ രാജ്യത്ത് 3693 സ്മാരകങ്ങൾ പരിപാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൽ 2873-ൽ പൂജകളോ, മറ്റ് ചടങ്ങുകളും നടക്കുന്നില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ എട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മാർത്താണ്ഡ സൂര്യക്ഷേത്രം ഇതിന് വലിയ ഉദാഹരണമാണ്. കഴിഞ്ഞ വർഷം കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ ഇവിടെ പൂജ തുടങ്ങിയിരുന്നു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഇവിടെ ആരാധന നടത്തി.

ഈ ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനെ എഎസ്‌ഐ എതിർത്തിരുന്നു.എങ്കിലും ഈ ക്ഷേത്രത്തിൽ ഇപ്പോൾ പതിവായി പൂജകൾ നടക്കുന്നുണ്ട് . ഇനി ഈ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലായാൽ നൂറ്റാണ്ടുകളായി ആരാധന നടക്കാത്ത, എന്നാൽ മതപരമായ പ്രാധാന്യം ഏറെയുള്ള ക്ഷേത്രങ്ങളിൽ വീണ്ടും പൂജകൾ നടക്കും.

Tags: TempleASI
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies