കൊടുങ്കാറ്റിലും പ്രളയത്തിലും ജനങ്ങൾ വലയുമ്പോൾ കാറോട്ട മത്സരം നടത്താന് ഡി എം കെ സർക്കാർ; ചെന്നൈയിലെ ഫോർമുല-4 കാർ റേസ് ; ഹർജി വിധി പറയാനായി മാറ്റി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടുങ്കാറ്റിലും പ്രളയത്തിലും ജനങ്ങൾ വലയുമ്പോൾ കാറോട്ട മത്സരം നടത്താന് ഡി എം കെ സർക്കാർ; ചെന്നൈയിലെ ഫോർമുല-4 കാർ റേസ് ; ഹർജി വിധി പറയാനായി മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചെന്നൈയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫോർമുല 4 കാർ റേസ് നടത്തരുതെന്നാവശ്യപ്പെട്ടുള്ള കേസിൽ വിധിപറയുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചു. ഇനി കേസ് എന്ന് പരിഗണിക്കുമെന്നു തീയതി കോടതി വ്യക്തമാക്കിയിട്ടില്ല.ഇതോടെ ചെന്നൈയിലെ ഫോർമുല-4 നൈറ്റ് സ്ട്രീറ്റ് റേസിന്റെ വിധി തുലാസിൽ തൂങ്ങി.

കേസിൽ ഉത്തരവുകൾ പ്രഖ്യാപിക്കുന്നത് മദ്രാസ് ഹൈക്കോടതി മാറ്റിവെച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒരു ജോലിയും ചെയ്യരുതന്നും വിധി വരും വരെ കാത്തിരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മത്സരത്തെ സുരക്ഷാ കാരണങ്ങളാൽ എതിർക്കുന്ന ഒരു കൂട്ടം പൊതുതാൽപ്പര്യ റിട്ട് ഹർജികളിൽ ഉത്തരവുകൾ പ്രഖ്യാപിക്കുന്നത് ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാറ്റിവക്കുകയായിരുന്നു.

ഇന്നലെയും ഇന്നുമായിട്ടായിരുന്നു ചെന്നൈയിലെ ഈ കാർ റേസ് നടക്കേണ്ടിരുന്നത്. എന്നാൽ ഈ മത്സരം നിയമപരമായി നിലനിൽക്കാത്തതും രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് ആരോപിച്ച് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. 242 കോടി രൂപ ചെലവഴിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നത് പൊതു ജനശ്രദ്ധ നേടാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും ഇത് സംസ്ഥാന ഖജനാവിന് ഭാരം മാത്രമാണെന്നും ഹർജിക്കാരൻ വാദിച്ചു.

അണ്ണാ ശാലൈ, കാമരാജർ ശാലൈ, ഫ്‌ളാഗ് സ്റ്റാഫ് റോഡ്, ശിവാനന്ദ ശാലൈ തുടങ്ങിയ പ്രധാന റോഡുകൾ ഉൾപ്പെടുന്ന പരിപാടി നഗരത്തിന്റെ ഹൃദയഭാഗത്ത് നടത്താനിരുന്നതിനാൽ ഇത് ഗതാഗതത്തെ ബാധിക്കുമെന്നും ഇത് കാരണം നഗരത്തിന്റെ തെക്കൻ ഭാഗങ്ങൾ വടക്കൻ ഭാഗങ്ങളിൽ നിന്ന് പൂർണമായും വിച്ഛേദിക്കപ്പെടുമെന്നും ഹർജിക്കാരൻ വാദിച്ചു.

കൂടാതെ കരസേനയുടെ കമാൻഡിംഗ് ഓഫീസറുടെ ഓഫീസും , ദക്ഷിണ് ഭാരത് ഏരിയയും ഈ പ്രദേശത്തുണ്ടെന്നും അതിനാൽ, ഈ മത്സരം നടത്തുന്നത് സൈന്യത്തിന്റെയും അവരുടെ വ്യോമമേഖലയുടെയും പ്രവർത്തനത്തെ ബാധിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ വർഷം ആദ്യം ഹൈദരാബാദിൽ നടന്ന സമാനമായ മത്സരം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചതായി സംഘാടകർ വാദിച്ചു. സ്പോൺസർഷിപ്പുകൾ, ടിക്കറ്റ് വിൽപ്പന, സംപ്രേഷണാവകാശം എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം വഴിയും സംസ്ഥാനത്തിന് വരുമാനം ലഭിക്കുമെന്ന് അറിയിച്ചു.
അതേ സമയം തന്നെ നഗരത്തിലുണ്ടായ ചുഴലിക്കാറ്റ് കണക്കിലെടുത്ത് കായിക പരിപാടികൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി തമിഴ്‌നാട് സർക്കാർ ഹർജി പരിഗണിക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതോടൊപ്പം മൽസരം നടത്തുന്നതിനുള്ള 80 ശതമാനം ജോലികളും പൂർത്തിയായെന്നും ടിക്കറ്റ് വിൽപന ആരംഭിച്ചതായും അഡ്വക്കേറ്റ് ജനറൽ ആർ ഷുൺമുഖസുന്ദരം ഡിസംബർ ആറിന് കോടതിയെ അറിയിച്ചു.

ഡിഎംകെ സർക്കാർ പ്രളയകാലത്ത് ഫോർമുല 4 റേസിംഗ് ചാമ്പ്യൻഷിപ്പുകൾ നടത്താൻ തുനിയുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്.

Tags: chennai floodFormula 4Formula 4 Chennai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies