ബോളിവുഡ് നടി സണ്ണി ലിയോണിയെ കണ്ട് അന്തം വിട്ടോടുന്ന നടനും ഇടതുപക്ഷ അനുഭാവിയുമായ ഭീമൻ രഘുവിന്റെ വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ലുങ്കിയുടുത്ത് ടീം ഷർട്ടും കുളിംഗ് ഗ്ലാസുമായി കോമാളിയെ പോലെ ഭീമൻ രഘു ആളുകൾക്കിടയിലൂടെ പായുന്നതായിരുന്നു വീഡിയോയിൽ. വ്യാപക പരിഹാസമാണ് നടന് ലഭിച്ചത്. സണ്ണിയുടെ മുഖം പ്രിൻ്റ് ചെയ്ത ടി ഷർട്ടും ധരിച്ചാണ് ഇയാൾ പാഞ്ഞത്.
ഇത് ഒരു വെബ് സീരിസിന്റെ ഭാഗമായുള്ള ചിത്രീകരണമെന്നാണ് നടൻ പറയുന്നത്. പാൻ ഇന്ത്യൻ സുന്ദരി എന്ന വെബ് സീരിസിൽ അഭിനയിക്കുകയാണെന്നും സണ്ണി ലിയോണിയുമായി ഒരു ഡാൻസ് കളിക്കുന്നുണ്ടെന്നും ഭീമൻ പറഞ്ഞു. അഭിനയിക്കുന്നതിനിടെയിൽ ആരോ പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നും രഘു പറഞ്ഞു.
View this post on Instagram
“>
View this post on Instagram