തിരുവനന്തപുരം : കോളേജ് അദ്ധ്യാപക നിയമനത്തിന് ഇനി സെറ്റും, സ്ലെറ്റും പരിഗണിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്. എന്നാൽ ഇത് ഹയർ സെക്കൻഡറി യോഗ്യതയ്‌ക്കായി എഴുതുന്ന സെറ്റ് പരീക്ഷയല്ല, മറിച്ച് കോളേജ് അദ്ധ്യാപനത്തിന് വേണ്ടി തയ്യാറാക്കുന്ന യുജിസി അംഗീകൃത സംസ്ഥാന തല സെറ്റ്/സ്ലെറ്റ് പരീക്ഷയാണ്. ഇതിനനുസരിച്ച് സംസ്ഥാനത്തെ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കോളേജ് അദ്ധ്യാപക നിയമനത്തിനായി സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും, സ്‌റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റും നടത്തിയിരുന്നു. എന്നാൽ ഇത്തരം പരീക്ഷകൾ കേരളത്തിൽ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുജിസി അംഗീകൃത സംസ്ഥാന തല സെറ്റ്/സ്ലെറ്റ് പരീക്ഷകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.















