ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതായിരുന്നു പൗരാണിക ഭാരതം; വാസ്തു വിസ്മയമായി ബദാമിയിലെ ​ഗുഹാക്ഷേത്രം; ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നൂറടി ഉയരമുള്ള പാറയുടെ മധ്യത്തിൽ; ഇതല്ലേ ലോകാത്ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

പുതിയ സ്ഥലങ്ങൾ തേടി പോകാനും അവയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാനും മിക്കവർക്കും ഇഷ്ടമാണ്. ഇന്ന് അതിർത്തികളോ ദൂരമോ യാത്രകൾക്ക് തടസമാകുന്നില്ല. ഒരുകാലത്ത് അപ്രാപ്യാമായി കരുതിയിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഇന്ന് മലയാളികൾ യഥേഷ്ടം പോയിവരുന്നുണ്ട്. എന്നാൽ ഭാരതത്തിന്റെ ചരിത്ര അവശേഷിപ്പുകളും സ്മരകങ്ങളും ഇന്നും പലപ്പോഴും വേണ്ടവിധം മനസിലാക്കാൻ മലയാളിക്ക് സാധിച്ചിട്ടില്ല. അത്തരം ഒരു ക്ഷേത്രനിർമിതിയാണ് കർണ്ണാടകയിലെ ബദാമി ​ഗുഹാക്ഷേത്രം. ഡെക്കാൻ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രം കൂടിയാണിത്.

ചാലുക്യ രാജവംശം…

വടക്കൻ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് ​ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. AD 540 നും AD 757 നും ഇടയിൽ പ്രദേശം ഭരിച്ചിരുന്ന ചാലൂക്യ രാജവംശത്തിന്റെ അവശേഷിപ്പുകളാണ് യഥാർത്ഥത്തിൽ ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ. പുറത്ത് നിന്ന് ഒറ്റ നോട്ടത്തിൽ ചെങ്കൽപാറക്കെട്ടുകൾ എന്ന് തോന്നുമെങ്കിലും അതിനുള്ളിൽ നിർമിച്ചിരിക്കുന്നത് മനോഹരമായ ക്ഷേത്രമാണ്. ഏകദേശം 1400 വർഷത്തിലറെ പഴക്കമുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

നാല് ശിലാക്ഷേത്രങ്ങളാണ് ബദാമിയിലുള്ളത്. ചെങ്കൽപ്പാറ തുരന്നെടുത്തുണ്ടാക്കിയ ഗുഹകളാണ് ഇവയെല്ലാം. ബുദ്ധപ്രതിമ സ്ഥാപിച്ച ഒരു ഗുഹയും ഇതോടൊപ്പമുണ്ടെങ്കിലും, ഇതിനെ ക്ഷേത്രമായി ഉൾപ്പെടുത്തിയിട്ടില്ല. പൗരാണിക നിർമാണ വൈദ​ഗ്ധ്യത്തിന്റെയും വാസ്തുവിദ്യയുടെയും മകുടോദഹരണമാണ് ​ബ​ദാമിയിലെ ​ഗുഹാക്ഷേത്രം. നൂറടിയിലേറെ പൊക്ക‌മുള്ള കല്ലിന്റെ മധ്യഭാഗം തുരന്നാണ് ക്ഷേത്രം നിർമിച്ചത്. സാങ്കേതിക വിദ്യകൾ ഇത്രയേറെ മെച്ചപ്പെട്ടിട്ടും ബദാമിയിലെ ശിലാശിൽപ്പങ്ങളെ അനുകരിക്കാൻപോലും പിന്നിടൊരു ശിൽപ്പിക്കും സാധിച്ചില്ലന്നതാണ് യാഥാർത്ഥ്യം. ‘ഡ്രില്ലിങ് മെഷീൻ’ പോലുമില്ലാത്ത കാലത്ത് വെറും കൈകൊണ്ടാണ് ഇത്രയും മഹത്തായ നിർമിതി ചാലുക്യൻമാർ പടുത്തുയർത്തിയതെന്ന് ആലോചിക്കുമ്പോൾ അത്ഭുതപ്പെടാതെ തരമില്ല.

വലിയ പാറ തുരന്നു ചെങ്കല്ലിനെ കഷണങ്ങളാക്കി മുറിച്ചെടുത്താണ് ക്ഷേത്രത്തിലെ മുറികളും ഇടനാഴിയും നിർമിച്ചിട്ടുള്ളത്. പത്തടി ഉയരത്തിൽ കൊത്തിയെടുത്ത ഗുഹയ്‌ക്കു താങ്ങായി കരിങ്കൽത്തൂണുകൾ നാട്ടിയിട്ടുണ്ട്. പരമശിവനും മഹാവിഷ്ണുവുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. കൂടാതെ ചുമരുകളിലും തൂണിലും വരെ  അതിമാനുഷരുടെ പ്രതിമ കൊത്തിയെടുത്തിട്ടുണ്ട്.

 

ചരിത്രവും പുരാണവും …

ചരിത്ര ഗ്രന്ഥങ്ങൾ അനുസരിച്ച് ബദാമി പല പേരുകളിൽ അറിയപ്പെട്ടിരുന്നു. ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായ വാതാപി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പുരാണങ്ങൾ അനുസരിച്ച് ദുഷ്ട രാക്ഷസനായ വാതാപിയിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. എ‍ഡി 540-ൽ പുലകേശി ഒന്നാമനാണ് ചാലൂക്യ രാജവംശം സ്ഥാപിച്ചത്. മൂന്ന് വശവും പരുപരുത്ത ചെങ്കല്ല് പാറകളാൽ സംരക്ഷിക്കപ്പെട്ടിരുന്ന വാതാപിയെ (ബദാമി) രാജാവ് തന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തു. പുലകേശി ഒന്നാമന്റെ മക്കളായ കീർത്തിവർമനും മംഗളേശനും ചേർന്നാണ് ബദാമി ഗുഹകളിൽ പ്രസിദ്ധമായ ക്ഷേത്രങ്ങൾ നിർമ്മിച്ചത്.

ഗുഹകളിലെ നാല് ക്ഷേത്രങ്ങൾ…

ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ബദാമി ഗുഹകളുടെ നിർമാണം. നിർമാണത്തിന്റെ കൃത്യമായ തീയതി മൂന്നാമത്തെ ​ഗുഹാ ക്ഷേത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മംഗളേശ രാജാവ് ശകവർഷം 500-ൽ ക്ഷേത്രം വിഷ്ണുവിന് സമർപ്പിച്ചതായി ക്ഷേത്രത്തിലെ ഒരു ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു ഗുഹാക്ഷേത്രം ഇതാണെന്നതിന്റെ തെളിവാണ് ഹലേഗന്നദയിൽ (പഴയ കന്നഡ) എഴുതിയിരിക്കുന്ന ലിഖിതം.

അഗസ്ത്യ തീർത്ഥ എന്ന മനുഷ്യനിർമിത തടാകത്തിന് മുകളിലുള്ള കുത്തനെയുള്ള പാറക്കെട്ടിലാണ് നാല് ഗുഹാക്ഷേത്രങ്ങൾ കൊത്തിയെടുത്തിരിക്കുന്നത്. മലയിൽ കൊത്തിയെടുത്ത 200-ലധികം പടികൾ വഴി നാല് ഗുഹാക്ഷേത്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 1 മുതൽ 3 വരെയുള്ള ക്ഷേത്രങ്ങൾ ഹിന്ദു ദേവതകൾക്കായി സമർപ്പിക്കപ്പെട്ടതാണ്, എന്നാൽ നാലാമത്തെ ക്ഷേത്രം ജൈനമതത്തിന്റെ സ്ഥാപകനായ മഹാവീരനാണ് സമർപ്പിച്ചിരിക്കുന്നത്. നാഗാരാ- ദ്രാവിഡ വാസ്തുശൈലിയിലാണ് ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഗുഹകളിൽ ഡെക്കാൻ, നാഗര, ദ്രാവിഡ, വേസര ശൈലികളിലെ അതിമനോഹരമായ ശിൽപങ്ങളും കലാസൃഷ്ടികളും കൊത്തിയെടുത്തിട്ടുണ്ട്.

പരമശ്വരവും മഹാവിഷ്ണുവും ഒപ്പം മഹാവീരനും…

പരമേശ്വര പ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം ഭൂനിരപ്പിൽ നിന്ന് 59 അടി ഉയരത്തിൽ ചെങ്കൽ പാറക്കെട്ടിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തേക്കാണ് നിർമ്മിച്ചിരിക്കുന്നത്. ശിവപുത്രൻമാരായ ഗണേശന്റെയും കാർത്തികേയന്റെയും ശിൽപങ്ങളും കൊത്തുപണികളുമാണ് ഗുഹയുടെ ചുമരുകളേയും മേൽക്കൂരയേയും അലങ്കരിക്കുന്നുണ്ട്. പാർവതി ദേവിയുടെ വ്യത്യസ്ത അവതാരങ്ങളും ഇവിടത്തെ ഭിത്തികളിൽ കൊത്തിയെടുത്തിട്ടുണ്ട്.

ബദാമി ഗുഹ സമുച്ചയത്തിലെ മഹാവിഷ്ണു പ്രതിഷ്ഠയുള്ള രണ്ടാമത്തെ ​ഗുഹ കിഴക്ക് ഭാഗത്താണ്. ഗുഹയിലെ വിഷ്ണുവിന്റെ വിവിധ അവതാരങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്. ഗുഹാക്ഷേത്രത്തിന്റെ ഉൾവശം ‘ഭാഗവത പുരാണ’ത്തിൽ നിന്നുള്ള കഥകൾ ചിത്രീകരിച്ചിട്ടുണ്ട്. രണ്ടാം ഗുഹയിൽ നിന്ന് 60 പടികൾ അകലെയാണ് മൂന്നാമത്തെ ഗുഹ സ്ഥിതി ചെയ്യുന്നത്. മൂന്നാമത്തെ ക്ഷേത്രവും പ്രധാനമായും വിഷ്ണുവിനാണ് സമർപ്പിച്ചിരിക്കുന്നത്.

ബദാമി ഗുഹ സമുച്ചയത്തിലെ നാലമത്തെ ക്ഷേത്രം, അല്പം താഴ്ന്ന നിലയിലാണ് നിർമിച്ചിരിക്കുന്നത്. മൂന്നാമത്തെ ഗുഹയ്‌ക്ക് തൊട്ടടുത്താണ് ഏറ്റവും ചെറിയ നാലാമത്തെ ഗുഹ. ജൈന തീർത്ഥങ്കരന്മാർക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഗുഹയുടെ ചുവരുകളിൽ ബാഹുബലി, പാർശ്വനാഥൻ, മഹാവീരൻ തുടങ്ങി നിരവധി ജൈന തീർത്ഥങ്കരൻമാരുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ ചെറിയ ശ്രീകോവിലിൽ ഒരു പീഠത്തിൽ മഹാവീരന്റെ വിഗ്രഹമുണ്ട്.

Tags: Karnatakabadami templesCave temple
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies