നാവികസേനയിൽ സുവർണാവസരം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് 2023-ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 910 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ചാർജ്മാൻ (Ammunition workshop)-22, ചാർജ്മാൻ (ഫാക്ടറി)-20, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)-142, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)-26, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ)-29, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (കാർട്ടോഗ്രാഫിക്)-11, സീനിയർ ഡ്രാഫ്റ്റ്സ്മാൻ (Armament)-50, ട്രേഡ്സ്മാൻ മേറ്റ്-610 എന്നിങ്ങനെയാണ് ഒഴിവുകൾ. ചാർജ്മാൻ, ട്രേഡ്സ്മാൻ തസ്തികകൾക്കുള്ള പരമാവധി പ്രായ പരിധി 25 വയസും സീനിയർ ഡ്രാഫ്റ്റ്സ്മാൻ റോളുകൾക്ക് 27 വയസുമാണ് പ്രായപരിധി.
എസ്എസ്എൽസിയും ഐടിഐയും ഉള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ചാർജ്മാന്, അതത് വിഷയത്തിൽ ബി എസ്സി /ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം. സീനിയർ ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിൽ അതാത് വിഷയത്തിൽ ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. 295 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി എസ്, വനിതകൾ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.















