ശബരി റെയിൽ പാത; പദ്ധതി വൈകാൻ കാരണം കേരള സർക്കാരിന്റെ നയം: അശ്വിനി വൈഷ്ണവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരി റെയിൽ പാത; പദ്ധതി വൈകാൻ കാരണം കേരള സർക്കാരിന്റെ നയം: അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 04:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകുന്ന ശബരി റെയിൽ പാതയുടെ അനിശ്ചിതത്വത്തിന് കാരണം കേരള സർക്കാരിന്റെ നയങ്ങളും മറ്റ് ജനകീയ പ്രശ്‌നങ്ങളുമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 1997-ൽ പ്രഖ്യാപിച്ച ശബരി പദ്ധതിക്കായി റെയിൽവേ ഇതുവരെ 264 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുള്ള 17 കിലോമീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സ്ഥലമെടുപ്പ്, ലൈൻ അലൈൻമെന്റ് എന്നിവയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധമുണ്ടായി. ഇതിന് പുറമെ പദ്ധതിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസുകളും കേരള സർക്കാരിന്റെ പിന്തുണ ലഭിക്കാത്തതും തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകാൻ കാരണമായി. എരുമേലിയിലെ അലൈൻമെന്റ് അവസാനിപ്പിക്കാൻ കാരണം പ്രദേശം വനമേഖലയായതിനാലും സർവേയിലെ പ്രശ്‌നങ്ങളും മൂലമാണ്. അങ്കമാലി മുതൽ എരുമേലി വരെയുള്ള (111 കിലോമീറ്റർ) പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) എം/എസ് കെആർഡിസിഎൽ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ചിലവ് 3,726.95 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ചെങ്ങന്നൂർ-പമ്പ റെയിൽവേ പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ചെങ്ങന്നൂർ-പമ്പ (75 കിലോമീറ്റർ) പുതിയ പാതയുടെ അന്തിമ സർവ്വേയ്‌ക്ക് അനുമതി നൽകിയതായും പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി സർവേ ആരംഭിച്ചതായും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

Tags: Ashwini Vaishnawsabari raildean kuriakosechenganoor- pumba
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies