കമന്റേറ്ററായി പെർത്ത് ടെസ്റ്റിനെത്തിയ പാകിസ്താൻ മുൻ താരം വസിം അക്രത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ. പാകിസ്താനും ഓസ്ട്രേലിയയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം. ഫോക്സ് ക്രിക്കറ്റിന് വേണ്ടി കമന്ററി പറയുന്ന പാനലിലെ അംഗമാണ് അക്രം. കൂടാതെ ഓസ്ട്രേലിയയുമായി അടുത്ത ബന്ധം പുലർത്തുന്ന താരത്തിന്റെ ഭാര്യയും ഓസ്ട്രേലിയക്കാരിയാണ്.
അപമാനിതനായ വിവരം അക്രം തന്നെയണ് കമന്ററി ബോക്സിൽ വിശദീകരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടു വട്ടം തന്നോട് ഐഡി കാണിക്കാനും മുഖം കാണിക്കാനും സുരക്ഷ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നും താൻ അതു ചെയ്തുവെന്നും അക്രം മൈക്കൽ വോണിനോട് പറയുന്നുണ്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു താരത്തെ ഗ്രൗണ്ടിൽ ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞത്.
Wasim Akram = accredited media ✅@foxcricket #AUSvPAK pic.twitter.com/t5usnJwVuL
— cricket.com.au (@cricketcomau) December 15, 2023
“>