ബെംഗളൂരു:മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകണമെന്ന ആവശ്യവുമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബ.വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
ടിപ്പു സുൽത്താൻ നടത്തിയ ഹിന്ദു വിരുദ്ധ സമീപനങ്ങൾ ബിജെപി ചൂണ്ടിക്കാണിച്ചു. ഇതാദ്യമായല്ല കോൺഗ്രസ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിനു മുന്നെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ സിദ്ധരാമയ്യ സർക്കാർ സംഘടിപ്പിച്ചിരുന്നു. തുടർന്ന് വന്ന ബിജെപി സർക്കാരാണ് ഈ ആഘോഷം റദ്ദാക്കിയത്.
ഹിന്ദു വംശഹത്യയുടെയും നിരവധി ക്ഷേത്രങ്ങൾ കൊള്ളയടിച്ച ആളായിട്ടുമാണ് ആളായിട്ടുമാണ് ടിപ്പുവിനെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.ടിപ്പുവിന്റെ യഥാർത്ഥ ചരിത്രം മറച്ചു വച്ചുകൊണ്ടുള്ള സമീപനങ്ങൾക്കെതിരെ വ്യാപകമായ എതിർപ്പാണ് സർക്കാർ മുൻകാലങ്ങളിൽ നേരിട്ടത്. നീക്കങ്ങൾക്കെതിരെ നിരവധി ചരിത്രകാരന്മാർ മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു.