സ്കൂളിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ; കാരണം ആ പ്രിയ സുഹൃത്ത്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്കൂളിൽ അപ്രതീക്ഷിത അതിഥിയായി മോഹൻലാൽ; കാരണം ആ പ്രിയ സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:51 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. താരത്തെ ഒരിക്കലെങ്കിലും കാണണെമെന്ന് ആ​ഗ്രഹമുള്ള നിരവധി സിനിമാ പ്രേമികളുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടാലുണ്ടാകുന്ന ആകാംക്ഷ എത്രമാത്രയായിരിക്കും എന്ന് ഊഹിക്കാൻ പറ്റുവോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.

ഒരു നൂറ്റാണ്ട് പഴക്കമുള്ള വൈക്കിലശ്ശേരി യുപി സ്കൂളിലാണ് അപ്രതീക്ഷിത അതിഥിയായി താരരാജാവ് എത്തിയത്. ശതാബ്ദി ആഘോഷത്തിന്‍റെ നിറവിലാണ് ഈ സ്കൂൾ. മോഹൻലാൽ പെട്ടെന്ന് സ്കൂളിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും വിദ്യാർത്ഥികളും നാട്ടുകാരും. ശതാബ്ദി ആഘോഷത്തിന്‍റെ നിറവിലാണ് വൈക്കിലശ്ശേരി യുപി സ്കൂൾ. എന്നാൽ മോഹൻലാൽ ഇവിടെ എത്താൻ കാരണം മറ്റൊന്നാണ്.

ഡിസ്‍നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്‍റും തന്‍റെ അടുത്ത സുഹൃത്തുമായ കെ മാധവൻ പഠിച്ച സ്കൂളാണ് ഇത്. കെ.മാധവനെ ആദരിക്കുന്ന ചടങ്ങിലാണ് മോഹൻലാൽ സ്കൂളിലേക്ക് എത്തിയത്. മാധവന്‍റെ കുടുംബത്തിലെ ചടങ്ങുകളിലും മോഹൻലാൽ സ്ഥിരം സാന്നിധ്യമാണ്. ഏറ്റവുമൊടുവിൽ വിംബിൾഡൺ ടെന്നീസ് മത്സരം കാണാനും മോഹൻലാലും കെ മാധവനും ഒരുമിച്ച് എത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്‍റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്‍റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്.’-ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.

ഈ മാസം 21-ന് തീയേറ്ററുകളിൽ എത്തുന്ന പുതിയ സിനിമയായ നേരിന്റെ പരിപാടികളിൽ പങ്കെടുത്തുവരുന്നതിനിടെയാണ് കോഴിക്കോട് വടകരയിലെ സ്കൂളിൽ മോഹൻലാൽ എത്തിയത്. താരത്തിന്റെ അപ്രതീക്ഷിതമായ സന്ദർശനത്തിലും ഊഷ്മളമായ സ്വീകരണമാണ് വൈക്കിലശേരിയിലെ നാട്ടുകാർ നൽകിയത്.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies