കുക്കീസ് മുഖേനയുള്ള ഡാറ്റാ ശേഖരണം അവസാനിപ്പിക്കും; അടുത്ത വർഷം പുതിയ ട്രാക്കിംഗ് പ്രൊട്ടക്ഷൻ സംവിധാനം അവതരിപ്പിക്കുമെന്നറിയിച്ച് ഗൂഗിൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുക്കീസ് മുഖേനയുള്ള ഡാറ്റാ ശേഖരണം അവസാനിപ്പിക്കും; അടുത്ത വർഷം പുതിയ ട്രാക്കിംഗ് പ്രൊട്ടക്ഷൻ സംവിധാനം അവതരിപ്പിക്കുമെന്നറിയിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

തേർഡ് പാർട്ടി കുക്കീസ് മുഖേനയുള്ള വിവര ശേഖരണം അവസാനിപ്പിക്കാൻ നീക്കവുമായി ഗൂഗിൾ. 2024 ജനുവരി നാല് മുതലാകും നിയമം പ്രാബല്യത്തിൽ വരിക. അടുത്ത വർഷം മുതൽ ക്രോം ബ്രൗസറിൽ തേർഡ് പാർട്ടി കുക്കീസിന് ഗൂഗിൾ വിലക്കേർപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ക്രോം ബ്രൗസർ മുഖേന ഓരോ വെബ്‌സൈറ്റിലേക്ക് കടക്കുമ്പോഴും ബ്രൗസറി ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ് എന്ന് പറയപ്പെടുന്നത്. ഉപയോക്താക്കൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾക്ക് പുറമെ മറ്റ് വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേർഡ് പാർട്ടി കുക്കീസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ താത്പര്യം മനസിലാക്കുന്നതിനും ഓൺലൈൻ മുഖേനയുള്ള തിരച്ചിലുകൾ വിലയിരുത്തുന്നതിനും കുക്കീസ് ഉപയോഗിക്കാറുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് പ്രിയമേറിയ വിഷയങ്ങൾക്ക് അനുസൃതമായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുക്കീസ് ഉപയോഗിച്ചു വരുന്നു. കുക്കീസുകൾ മൂലം നിരവധി ഉപകാരങ്ങൾ ഉണ്ടാകുന്നു എന്നതിന് പുറമെ ഇതിന് ദോഷവശങ്ങളും ഇതിനുണ്ട്.

ഉപയോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റൊരാളിലേക്ക് എത്തുന്നതിനും ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയേറെയാണ്. ഇവ സൈബർ ആക്രമണങ്ങൾക്കുൾപ്പെടെ കാരണമായേക്കാം. കൂടാതെ ബ്രൗസറിന്റെ പ്രവർത്തന വേഗതയെ പലപ്പോഴും കുക്കീസ് പ്രതികൂലമായി ബാധിക്കുകയും സമയമെടുക്കുന്നതിനും കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നതിനാലാണ് അടുത്ത വർഷം തുടക്കത്തിൽ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കുന്നതിന് ഗൂഗിൾ നടപടികൾ സ്വീകരിച്ചത്.

2019-മുതൽ കുക്കീസ് മുഖേന എത്തുന്ന പരസ്യ വിതരണ രീതികളും ട്രാക്കിംഗ് സംവിധാനവും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നു. ഇതിന് പകരം മറ്റ് സംവിധാനങ്ങൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തിയിരുന്നു. 2024 പകുതിയോടെ എല്ലാ ക്രോം ഉപയോക്താക്കളിലേക്കും ട്രാക്കിംഗ് പ്രൊട്ടക്ഷൻ ഫീച്ചർ കൊണ്ടുവരുന്നതിനാണ് ഗൂഗിൾ ലക്ഷ്യം വയ്‌ക്കുന്നത്.

Tags: GoogleSUB
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies