ന്യൂഡൽഹി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും അനുശോചനം അറിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലായിടത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സർക്കാർ ആഘോഷങ്ങൾ ഒഴിവാക്കി.
Deeply saddened to learn about the unfortunate demise of His Highness Sheikh Nawaf Al-Ahmed Al-Jaber Al-Sabah. We convey our deepest condolences to the Royal family, the leadership and the people of Kuwait.
— Narendra Modi (@narendramodi) December 16, 2023
“>

ഭരണ രംഗത്ത് വിവിധ ചുമതലകളിൽ അര നൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ശൈഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്. 86 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു കുവൈറ്റ് അമീറിന്റെ വിയോഗം.
25-ാം വയസിൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1962-ലും 1978-ലും ആഭ്യന്തരമന്ത്രിയായി. തുടർന്ന് പ്രതിരോധ മന്ത്രി പദത്തിൽ. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. മൂന്ന് വർഷം പ്രധാനമന്ത്രി പദവിയിൽ. 2020-ലാണ് മുൻ അമീറിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തെ നയിക്കാൻ അമീർ പദവിയിലെത്തിയത്.