കോട്ടയം: കഴിഞ്ഞദിവസം വൈക്കത്തും നിന്നും കാണാതായ 13 കാരനെ കണ്ടെത്തി. ഇന്ന് പുലർച്ചെ കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ നിന്നുമാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 7 .30 -ഓടെ സൂഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു അഥീന. സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയെങ്കിലും വീട്ടിൽ എത്തിയിരുന്നില്ല. കുട്ടിയെ കാണായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ശേഷം വൈക്കം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.