പാലക്കാട്: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സിവിൽസ്റ്റേഷന് സമീപമായിരുന്നു സംഭവം. വീട് അസാധാരണമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് അവശനിലയിൽ കിടക്കുന്ന വീട്ടുകാരെ കണ്ടെത്തിയത്. തുടർന്ന് നാല് പേരേയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ബിസിനസ് സംബന്ധമായ ബാധ്യതയാകാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.