കോഴിക്കോട്: പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി അബ്ദുൾ നാസർ (56) ആണ് പിടിയിലായത്. പ്രതിയെ പോക്സോ നിയമപ്രകാരം പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രതി വിദ്യാർത്ഥിയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർത്ഥിയെ പ്രതി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെത്തിയ കുട്ടി അദ്ധ്യാപികയോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.