അരങ്ങേറ്റത്തിൽ തിളങ്ങി സായ് സുദർശൻ, പ്രോട്ടീസ് ഹൃദയം തകർത്ത് ഇന്ത്യൻ യുവനിര; ആദ്യ ഏകദിനത്തിൽ സമ്പൂർണ വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അരങ്ങേറ്റത്തിൽ തിളങ്ങി സായ് സുദർശൻ, പ്രോട്ടീസ് ഹൃദയം തകർത്ത് ഇന്ത്യൻ യുവനിര; ആദ്യ ഏകദിനത്തിൽ സമ്പൂർണ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 06:30 pm IST
FacebookTwitterWhatsAppTelegram

ജോഹാനസ്ബർഗ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്‌ക്ക് സമ്പൂർണ വിജയം. ദക്ഷിണാഫ്രിക്കയുടെ 116 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. ഇന്ത്യൻ യുവനിരയുടെ സമഗ്രാധിപത്യമാണ് പ്രോട്ടീസ് നിരയുടെ തകർച്ചയ്‌ക്ക് കാരണമായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അർഷ്ദീപ് സിംഗാണ് പ്രോട്ടീസിനെ തകർത്തത്. ആവേശ് ഖാൻ നാല് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സായ് സുദർശന്റെയും(55) ശ്രേയസ് അയ്യരുടെയും(52) അർദ്ധ സെഞ്ച്വറി കരുത്തിലാണ് വിജലക്ഷ്യം അതിവേഗം മറികടന്നത്. മത്സരം ആരംഭിച്ച് 3.4 ഓവറിൽ തന്നെ ഇന്ത്യയ്‌ക്ക് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 5 റൺസെടുത്ത താരത്തെ വിയാൻ മൾഡറാണ് കൂടാരം കയറ്റിയത്. പിന്നാലെ ക്രീസിലൊന്നിച്ച സായ് സുദർശൻ – ശ്രേയസ് അയ്യർ സഖ്യം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ ടീം സ്‌കോർ അതിവേഗം നൂറ് കടന്നു. അയ്യരെ പുറത്താക്കി ആൻഡിലെ ഫെഹ്ലുക്വായോയാണ് ഈ കൂട്ട്‌ക്കെട്ട് തകർത്തത്. തിലക് വർമ്മയും(1) സായ്ദുർശനും പുറത്താകാതെ നിന്നു. സായ് സുദർശന്റെ അരങ്ങേറ്റ മത്സരത്തിലെ കന്നി അർദ്ധ സെഞ്ച്വറി നേട്ടത്തിനും സ്‌റ്റേഡിയം സാക്ഷിയായി.

ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ റീസ ഹെൻട്രിക്സിനെ (0) അർഷ്ദീപ് സിംഗ് കുടാരം കയറ്റിയതിന് പിന്നാലെ വാൻഡെർ ദസ്സനും (0) പുറത്തായി. മൂന്നാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ടോണി ഡി സോർസിയും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും ചേർന്ന് ടീം സ്‌കോർ 42 എത്തിച്ചിരുന്നു. പക്ഷേ ടോണി ഡി സോർസിയെ(28) മടക്കി അർഷ്ദീപ് സിംഗ് ഈ കൂട്ടുക്കെട്ട് പൊളിച്ചു. പിന്നാലെ ഹെന്റിച്ച് ക്ലാസനും (6) മടങ്ങി. എയ്ഡൻ മാർക്രം(12), വിയാൻ മൾഡറും (0) ഡേവിഡ് മില്ലർ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒമ്പതാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ആൻഡിലെ ഫെഹ്ലുക്വായോ നടത്തിയ ഒറ്റയാൾപ്പോരാട്ടമാണ് ടീം സ്‌കോർ മൂന്നക്കം കടക്കാൻ കാരണം. നാന്ദ്രെ ബർഗറെ പുറത്താതോടെയാണ് ദക്ഷിണാഫ്രിക്കൻ പതനം പൂർണമായത്. 11 റൺസുമായി ടാബ്രൈസ് ഷംസി പുറത്താകാതെ നിന്നു.

 

Tags: 1st ODIArshdeep Singhindia- southafricaSai sudharshan
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies