തൃശൂർ : ശ്രീ ദക്ഷിണാമൂർത്തി ചൈതന്യമുള്ള അത്യപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നായ കൊടകര വട്ടേക്കാട് തപോവനം നവഗ്രഹ ശിവക്ഷേത്രത്തിൽ ആരക്ഷകഹോമവും ആദരിക്കൽ സമ്മേളനവും നടന്നു. ഡൽഹിയിൽ നടന്ന അഖില ഭാരതീയ യജ്ഞ സമിതിയുടെ സമ്മേളനത്തിൽ മുഖ്യ ആചാര്യനായി നിയമിതനായ വേൾഡ് റെക്കോഡ് ജേതാവ് അശ്വനിദേവ് തന്ത്രിയെയും മറ്റു ആചാര്യന്മാരെയും ആദരിക്കുന്ന ചടങ്ങും 108 സന്യാസിമാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിൽ ആരക്ഷകഹോമവും നടന്നു.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായിക മന്ത്രി ശ്രീ. പശുപതികുമാർ പരസ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽയാഗം ജനറൽ കൺവീനർ കെ.ആർ ദിനേശൻ സ്വാഗതം പറഞ്ഞു. തപോവനം അശ്വനിദേവ് തന്ത്രികൾ അധ്യക്ഷത വഹിക്കുകയും, ആർ.എൽ.ജെ.പി. അഖിലേന്ത്യ ജനറൽ സെക്രട്ടറി റാംജി സിംഗ്, സംസ്ഥാന പ്രസിഡൻ്റ് നിയാസ് വൈയാരകം, സെൻട്രൽ മിനിസ്റ്റർ പി.ആർ.ഒ. അയൂബ് ഖാൻ, കർണ്ണാടക മുൻ പ്രസിഡൻ്റ് ശിൽപ്പ സുബീഷ് വാസുദേവ്, ദേശീയ അവാർഡ് ജേതാവ് ചലച്ചിത്രതാരം സുരഭി ലക്ഷ്മി, സിനിമസീരിയൽ താരം നിഷ സാരംഗ്, യാഗം ചെയർമാൻ കെ.വി. ദിനേശ് ബാബു, സ്വാമി സായീശ്വരാന്ദ, സ്വാമി സാധു കൃഷ്ണാനന്ദ, കെ. ആർ. ദേവദാസ്, രാമചന്ദ്രൻ തൊടുപുഴ, ചാഴൂർ ശ്രീകുമാർ തന്ത്രി, വാർഡ് മെമ്പർ സജിനി സന്തോഷ് കൂടാതെ സാമൂഹിക രാഷ്‌ട്രീയ സിനിമാ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞ അതിരുദ്രമഹായഗത്തിലെ അംഗങ്ങൾക്കുള്ള അഞ്ഞൂറോളം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്ഷേത്ര ചടങ്ങുകളിലും ഹോമത്തിലും പ്രസാദ ഊട്ടിലും നിരവധി ഭക്തർ പങ്കെടുത്തു.















