ലക്‌നൗ: ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ വാരാണസിയിലെ സ്വർവേദ് മഹാമന്ദിരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ” ഇന്ത്യയിലെ മുഴുവൻ ജനതയുടെയും ക്ഷേമത്തിനും സമ്പന്നതയ്‌ക്കും സാംസ്‌കാരിക പൈതൃകത്തിനും വേണ്ടിയാണ് വാരാണസിയുടെ സ്വർവേദ് മഹാമന്ദിർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഈ മന്ദിരം ജനങ്ങൾക്കായി സമർപ്പിക്കുന്നു”- പ്രധാനമന്ത്രി കുറിച്ചു. ഒരേസമയം ഏകദേശം 20,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിൽ അതി വിശാലമായിയാണ് മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ധ്യാനകേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് പ്രധാനമന്ത്രി സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
ചിത്രങ്ങൾ കാണാം..


















