സായ് സുദർശനും കെഎൽ രാഹുലും തിളങ്ങി; അവസരം പാഴാക്കി സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 212
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സായ് സുദർശനും കെഎൽ രാഹുലും തിളങ്ങി; അവസരം പാഴാക്കി സഞ്ജു; ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയലക്ഷ്യം 212

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 08:26 pm IST
Facebook
Twitter
WhatsAppTelegram

കെബർഹ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 212 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.7 ഓവറിൽ ഓൾഔട്ടാകുകയായിരുന്നു. നായകൻ കെഎൽ രാഹുലിന്റെയും (56) യുവതാരം സായ്‌സുദർശന്റെയും (62) അർദ്ധസെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

തുടക്കത്തിൽ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും സായ് സുദർശനും ചേർന്ന് തകർത്തടിക്കാൻ ശ്രമിച്ചു. എന്നാൽ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഋതുരാജ് (4) പുറത്തായി. പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മയും (10) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പിന്നീട് എത്തിയ കെഎൽ രാഹുൽ നിലയുറപ്പിച്ചതോടെ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം കൈവന്നു. മൂന്നാം വിക്കറ്റിൽ സായ് സുദർശൻ- കെഎൽ രാഹുൽ സഖ്യം 113 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ഇന്ത്യയ്‌ക്കായി അരങ്ങേറിയ രണ്ട് ഏകദിന മത്സരങ്ങളിലും അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനമാണ് സായ്‌സുദർശൻ കാഴ്ചവച്ചത്.

രാഹുൽ, സഞ്ജു സാംസണെ കൂട്ടുപിടിച്ച് മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ കിട്ടിയ അവസരം മുതലെടുക്കാനാവാതെ 12 റൺസുമായി സഞ്ജു(12) മടങ്ങി. പിന്നാലെ കെഎൽ രാഹുലും മടങ്ങി. രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ റിങ്കു സിംഗും(17) മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ കൂടാരം കയറി. അക്‌സർ പട്ടേൽ (7), കുൽദീപ് യാദവ് (1), അർഷ്ദീപ് സിംഗ്(18), ആവേശ് ഖാൻ(9) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുകേഷ് കുമാർ(4) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി നന്ദ്രേ ബർഗർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബുറാൻ ഹെൻഡ്രിക്‌സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും എയ്ഡൻ മാർക്രം, ലിസാഡ് വില്യംസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: sanju samsonindia-south africaSai sudharshanfirst innings
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies