താരലേലത്തിന് മുൻപ് ആർസിബിയുടെ ബൗളിംഗ് യൂണിറ്റാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇത്തവണയെങ്കിലും ശക്തമായൊരു നിരയെ പടുത്തുയർത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ലേലം കഴിഞ്ഞതോടെ പ്രതീക്ഷകൾ എല്ലാ അസ്ഥാനത്താകുന്നതാണ് ആരാധകർ കണ്ടത്. മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഇന്ത്യൻ പേസർ കാർത്തിക്ക് ത്യാഗിയെയു ഉന്നംവച്ചാകും ആർ.സി.ബി ലേലത്തിനെത്തുക എന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ ലേലത്തിൽ ലേലത്തിൽ കോടികൾ മുടക്കി വാങ്ങിയതാകട്ടെ പല ടീമുകളും കൈയൊഴിഞ്ഞ താരങ്ങളെയായിരുന്നു ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗുജറാത്ത് കൈവിട്ട അൽസരി ജോസഫിനാണ് 11.50 കോടി ആർ.സി.ബി മുടക്കിയത്. പിന്നെ അതേ ഗുജറാത്ത് തന്നെ കൈവിട്ട ഇന്ത്യൻ പേസർ യഷ് ദയാലിനായി മുടക്കിയത് അഞ്ചുകോടിയും. കൊൽക്കത്ത താരം റിങ്കുസിംഗ് ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തി നാണംകെടുത്തിയ താരമാണ് യഷ്. പിന്നീട് താരത്തിന് പഴയ ഫോം വീണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.
ഇതിൽ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയ ലോക്ക് ഫെർഗൂസൺ മാത്രമാണ് മെച്ചമെന്നാണ് ആരാധകരുടെ വാദം. ഒരുകാലത്തും ഐപിഎല്ലിൽ ഫോമാകാത്ത ടോം കരനെ 1.50 കോടി മുടക്കി ടീമിലെത്തിച്ചതും ആരാധകർ അമ്പരപ്പിച്ചു. 20ലക്ഷം വീതം മുടക്കി സൗരഭ് ചൗഹാൻ സ്വപ്നിൽ സിംഗ് എന്നിവരെയാണ് പിന്നീട് ആർസിബി സ്വന്തമാക്കിയത്. 2.85 കോടിയാണ് ഇനി പഴ്സിൽ അവശേഷിക്കുന്നത്. 7.5 കോടിക്ക് വാങ്ങിയ ജോഷ് ഹേസിൽവുഡിനെ റിലീസ് ചെയ്തിരുന്നു. ഇവർക്കൊപ്പം ഹർഷൽ പട്ടേലിനെയും വാനിന്ദു ഹസരംഗയെയും പുറത്താക്കിയുരന്നു. ലേലത്തിന് പിന്നാലെ വലിയ പരിഹാസമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
RCB released Hazelwood at 7.5 CR just to get Alzari at 11.5 CR 🤣😭 pic.twitter.com/rkBL4tGWU7
— Beast (@Beast_xx_) December 19, 2023
“>
RCB fans waking up with
Expectations :
mitchell starc & Kartik tyagi 😍😍Reality :
Alzarri Joseph & Yash Dayal 😭😭pic.twitter.com/qzWOYgZYYN— Stuud souren (@Stuud_souren) December 19, 2023
“>
Expected players like – Starc,coetzee, madhushanka,saamer rizvi etc
Ended up with
Joseph,Yash dayal ,Tom curran 😆Challaga undandi ra @RCBTweets #iplauction2024 pic.twitter.com/xrnKEred1S
— 133*𓃵 (@133_NotOut) December 19, 2023
“>
RCB team right now. #IPLAuction pic.twitter.com/XaFVOcT5Gx
— TROLL PAKISTAN CRICKET (@trollpakistanii) December 19, 2023
“>