തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ വർദ്ധിച്ച സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 46,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,775 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. രാജ്യാന്തര വിപണിവിലയിലെ വ്യത്യാസങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 50 പൈസ കൂടി 80.77 രൂപയിലേക്കെത്തി. ഒരു പവൻ വെള്ളിയുടെ വില നാല് രൂപ വർധിച്ച് 645.60 രൂപയിലെത്തി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.