തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. ചിത്രം തീയേറ്ററിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമയുടെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലും ഗാനം പുറത്ത് വിട്ടിട്ടുണ്ട്.
പ്രതികാരമോ രാക്ഷസരേ…എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് രാജീവ് ഗോവിന്ദനാണ്. സംഗീത സംവിധായകൻ രവി ബസ്റുറാണ്. കുട്ടികളുടെ മൂന്ന് സംഘങ്ങൾ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ ഗാനം ഡിസംബർ 14 ന് പുറത്ത് വിട്ടിരുന്നു.
രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന പ്രശാന്ത് നീൽ ചിത്രത്തിൽ പ്രഭാസ് നായകനാകുമ്പോൾ പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹോംബാലെ ഫിലിംസിന്റെ “സലാർ” വിജയ് കിരഗാണ്ടർ, കെ വി രാമ റാവു ചേർന്നാണ് നിർമ്മിക്കുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.















