ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണം; ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.
ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണിത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയ ശേഷം അദ്ദേഹം നടത്തിയ അദ്ധ്യാപക നിയമനങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കണ്ണൂർ സർവ്വകലാശാല വിസിയ്‌ക്കും നിവേദനം നൽകിയത്. ഓൺലൈനായി നടത്തിയ ഇന്റർവ്യൂകളിൽ ദുരൂഹതയുണ്ടെന്നും നിവേദനത്തിൽ ആരോപിക്കുന്നു.

ഡൽഹിയിലെ സർവ്വകലാശാലകളിലെ മുൻ വൈസ് ചാൻസലറുടെ സഹപ്രവർത്തകരായിരുന്ന അദ്ധ്യാപകരെ വിഷയവിദഗ്ധരായി നാമനിർദ്ദേശം ചെയ്ത് ഓൺലൈനായിട്ടായിരുന്നു എല്ലാ ഇന്റർവ്യൂകളും നടത്തിയത്. മറ്റ് ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ നേരിട്ട് നടത്താത്തതിനാൽ ആരെല്ലാം പങ്കെടുത്തെന്നുപോലും അറിയാൻ കഴിയുന്നില്ല. കൊറോണ കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ ഇന്റർവ്യൂ കണ്ണൂരിൽ മാത്രമായി അതിന് ശേഷവും തുടർന്നത് ബോധപൂർവ്വമാണ്.

പുനർനിയമനം റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം പോലും ഇന്റർവ്യൂ നടത്തി. ഇതിലൂടെ ഡോ. ഗോപിനാഥ് രവീന്ദ്രന് താത്പര്യമുള്ള ഒരാൾക്ക് ജ്യോഗ്രഫി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഒന്നാം റാങ്ക് നൽകി. രണ്ട് ദിവസമായി നടന്ന ഇന്റർവ്യൂവിന്റെ ആദ്യദിവസം മുഴുവൻ സമയവും വിധി വന്ന ദിവസം മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയും ഇന്റർവ്യൂ പൂർത്തിയാക്കി നിയമനം നൽകിയതിൽ ദുരൂഹതയുണ്ട്. ഒരു വിഷയത്തിൽ വ്യത്യസ്ത ബോർഡ് ഇന്റർവ്യൂ നടത്തുന്നതും മറ്റൊരാളെ വിസിയുടെ നോമിനിയായി ഇന്റർവ്യൂ നടത്താൻ ചുമതലപ്പെടുത്തുന്നതും ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. ഒന്നാം റാങ്ക് നൽകിയിട്ടുള്ള ടി. പി. സുധീപിന്റെ ഗവേഷണ ഗൈഡ് ആയ ജെഎൻയുവിലെ പ്രൊഫസറെ മുൻ വി.സി വിഷയ വിദഗ്ധനായി നിയമിച്ചത് ഈ ഉദ്യോഗാർത്ഥിയ്‌ക്ക് ഒന്നാം റാങ്ക് നൽകാനായിരുന്നുവെന്നും വിമർശനമുണ്ട്.

പുനർ നിയമനത്തിന് ശേഷം മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നും ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കണമെന്നും അധ്യാപക നിയമനങ്ങൾ ഓൺലൈനായി നടത്തുന്ന രീതി തുടരരുതെന്നും ചാൻസലർക്കും കണ്ണൂർ വിസിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.

 

Tags: save university campagingovernor arif muhammed khanGopinath RaveendranAppointments
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies