സഞ്ജു നയിച്ചു; ദക്ഷിണാഫ്രിക്ക വീണു; പരമ്പര വിജയം ഇന്ത്യക്ക്; നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി അർഷ്ദീപ് സിം​ഗ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു നയിച്ചു; ദക്ഷിണാഫ്രിക്ക വീണു; പരമ്പര വിജയം ഇന്ത്യക്ക്; നാലു വിക്കറ്റ് വീഴ്‌ത്തി തിളങ്ങി അർഷ്ദീപ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 12:50 am IST
Facebook
Twitter
WhatsAppTelegram

പാൾ: 297 റൺസ് വിജയലക്ഷ്യത്തോടെ രണ്ടാം ഇന്നിം​ഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 218 റൺസിന് പുറത്താക്കി. ഇതോടെ 2-1 എന്ന നിലയിൽ ഇന്ത്യ പരമ്പര പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് നേടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയും (108) തിലക് വർമ്മയുടെ (52) അർദ്ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഓപ്പണർമാരായ രജിത് പട്ടീദാറും (22) സായ് സുദർശനും (10) വീണത് ഇന്ത്യൻ നിരയ്‌ക്ക് മങ്ങലെൽപ്പിച്ചു. പട്ടീദാറിനെ നാന്ദ്രെ ബർഗറും സായ് സുദർശനെ ഹെൻഡ്രിക്സുമാണ് പുറത്താക്കിയത്. പിന്നാലെ ക്രീസിലെത്തിയ കെ.എൽ രാഹുലും (21) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ മടങ്ങിയതോടെ ഇന്ത്യൻ നിരയെ കടുത്ത സമ്മർദ്ദത്തിലാക്കിയെങ്കിലും വൺഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസണിന്റെ പ്രകടനം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 216 റൺസാണ് സഞ്ജു- തിലക് സഖ്യം സ്‌കോർ ബോർഡിൽ എഴുതിചേർത്തത്. തിലക് വർമ്മയെ (52) കേശവ് മഹാരാജ് പുറത്താക്കി.

ഇതിനിടയിൽ 110 പന്തുകളിൽ നിന്ന് താരം രാജ്യത്തിനായി ആദ്യ സെഞ്ച്വറിയും നേടി. പക്ഷേ 108 റൺസുമായി സഞ്ജുവിനെ ലിസാഡ് പുറത്താക്കുകയായിരുന്നു. റിങ്കു സിംഗ് (38) അക്‌സർ പട്ടേൽ (1), വാഷിംഗ്ടൺ സുന്ദർ(14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആവേശ് ഖാൻ (1), അർഷ്ദീപ് സിംഗ് (7) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ബുറാൻ ഹെൻഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നന്ദ്രെ ബർഗർ രണ്ട് വിക്കറ്റും ലിസാഡ് വില്യംസ്, വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ സോർസി തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ച ഏക താരം. 87 പന്തിൽനിന്ന് 81 റൺസെടുത്ത സോർസിയെ അർഷ്ദീപ് സിം​ഗ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 36 റൺസെടുത്ത എയ്ഡൻ മാർക്രത്തിനെ വാഷിം​ഗ്ടൺ സുന്ദർ കെ.എൽ. രാഹുലിന്റെ കൈകളിൽ എത്തിച്ച് പുറത്താക്കി. ഹെന്റിക് ക്ലാസൻ 21, റീസ ഹെൻട്രിക്‌സ് 19, ബ്യൂറൻ ഹെൻട്രിക്‌സ് 18, കേശവ് മഹാരാജ് 14, ഡേവിഡ് മില്ലർ 10 എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. അർഷ്ദീപ് സിം​ഗ് 30 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. വാഷിം​ഗ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവർ രണ്ടും മുകേഷ് കുമാർ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും ഇന്ത്യക്കായി നേടി.

Tags: ODI seriesindia- southafrica
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies