തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപയുമാണ്.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ വർദ്ധിക്കുകയായിരുന്നു. എന്നാൽ വിപണിയിൽ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിനിരക്കുകളിലെ വ്യത്യാസങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.