ഫോണിലെടുക്കുന്ന ഫോട്ടോകൾ ഗൂഗിൾ ഫോട്ടോസിൽ ഭദ്രമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അബദ്ധത്തിലാകും ചിലപ്പോൾ ഫോട്ടോകൾ ഡിലീറ്റായി പോകുന്നത്. എന്നാൽ ഇങ്ങനെ ഡിലീറ്റ് ആയാലും ഫോട്ടോകൾ റിക്കവറി ചെയ്തെടുക്കാം.
ആദ്യം ഗൂഗിൾ ഫോട്ടോസിലെ ട്രാഷ് ബിൻ പരിശോധിക്കുക. 60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താത്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ. ഗൂഗിൾ ഫോട്ടോസിൽ ലൈബ്രറിയിലാണ് ട്രാഷ് ക്രമീകരിച്ചിരിക്കുന്നത്. ഡിലീറ്റ് ആയിപ്പോയ ചിത്രം കണ്ടാൽ ടാപ്പ് ചെയ്ത് പിടിച്ച ശേഷം റീസ്റ്റോർ ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോട്ടോകൾ റിക്കവറി ചെയ്യാവുന്നതാണ്.
ട്രാഷ് ബിന്നിൽ ഫോട്ടോസ് ഇല്ലെങ്കിൽ ചിലപ്പോൾ ഗൂഗിൾ ഡ്രൈവിൽ ചിത്രങ്ങൾ ഉണ്ടാകും. ഗൂഗിൾ ഡ്രൈവിൽ ഉണ്ടെങ്കിൽ ഫോട്ടോ ഫയൽ നെയിമോ, കീ വേർഡോ നൽകി ഫോട്ടോ വീണ്ടെടുക്കാം. ഓട്ടോമാറ്റിക് ബാക്ക് അപ്പ് എനേബിൾ ചെയ്തിട്ടില്ലെങ്കിൽ ഫോണിൽ എടുക്കുന്ന ചിത്രം ഫോണിന്റെ ഗ്യാലറിയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഗ്യാലറിയിൽ നിന്ന് ഫോട്ടോ വീണ്ടെടുക്കാവുന്നതാണ്. ഡേറ്റാ റിക്കവറി ആപ്പുകൾ വഴിയും ഫോട്ടോകൾ വീണ്ടെടുക്കാം.