ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് സംഗമഗ്രാമ മാധവന്റെ ജന്മദേശം; ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിതകേന്ദ്രം ഉയരണം: ഡോ. മോഹനൻ കുന്നുമ്മൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവ് സംഗമഗ്രാമ മാധവന്റെ ജന്മദേശം; ഇരിങ്ങാലക്കുടയിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ഗണിതകേന്ദ്രം ഉയരണം: ഡോ. മോഹനൻ കുന്നുമ്മൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:47 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവെന്ന് ലോകം അംഗീകരിച്ച സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് മാധവ ഗണിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാധവന്റെ ജന്മഗൃഹത്തോടനുബന്ധിച്ചുള്ള ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാടപള്ളി മനയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സംരക്ഷിച്ചു പോരുന്ന മാധവ ശിലയിലും അദ്ദേഹം പുഷ്പാർച്ചനയും നടത്തി.

ഭാരതീയ വിജ്ഞാന സംഭാവനകൾ ആധുനിക ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നമ്മുടെ ഗണിത സംഭാവനകൾ ഇന്ന് എല്ലാ മേഖലയിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാൻസർ ചികിത്സയിൽ അടക്കം രോഗനിർണയത്തിലും ചികിത്സയിലും സൂക്ഷ്മതയും കൃത്യതയും കൈവരിക്കുന്നതിന് ഉപയോഗിക്കുന്ന ഗണിത സങ്കേതങ്ങൾ കേരളീയ ഗണിതജ്ഞരുടെ കൂടി സംഭാവനയുടെ അടിസ്ഥാനത്തിലാണെന്ന് പ്രമുഖ റേഡിയോളജിസ്റ്റ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ വിജ്ഞാന പാരമ്പര്യത്തെ വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. അതിനു സമൂഹത്തിന്റെ ഉള്ളിലും വേണ്ടത്ര അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെ കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്കൃത ഗുരുകുലം ഡയറക്ടർ ഡോ. നന്ദകുമാർ പ്രകാശിപ്പിച്ചു.

വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ സി ഇന്ദുചൂഡൻ അദ്ധ്യക്ഷനായി. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ മാധവഗണിത കേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാൻന്യാസ് ദേശീയ സഹ സംയോജകനുമായ എ. വിനോദ്, ഇ.കെ വിനോദ് വാര്യർ, പിസി സുഭാഷ്, ഡോ, വന്ദന എന്നിവർ പങ്കെടുത്തു.

Tags: Sangarama MadhavanMohan Kunnumel
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies