സിയോൾ: ദക്ഷിണ കൊറിയയിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ സിയോളിൽ നിന്ന് 216 കിലോമീറ്റർ തെക്ക് ജാങ്സുവിന് 17 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്.പ്രാദേശിക സമയം പുലർച്ചെ 4:34 ന് 38.5 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 127.53 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമായി 6 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭൂചലനം ഉണ്ടായതായി രാജ്യത്തെ അഗ്നിശമന സേന അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
“ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല, അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല,” അഗ്നിശമനസേന ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.
ചെറിയ കുലുക്കവും പ്രകടമായ ഭൂചലനവും അനുഭവപ്പെട്ടതായി പ്രദേശവാസികളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിച്ചതായി അധികൃതർ പറഞ്ഞു.