തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,560 രൂപയാണ്. ഗ്രാമിന് 5,820 രൂപയുമാണ്.
ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. അന്താരാഷ്ട്ര വിപണിനിരക്കുകളിലെ വ്യത്യാസങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80.50 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.