ബോക്സോഫീസിൽ ഗംഭീര തുടക്കവുമായി പ്രശാന്ത് നീൽ ചിത്രം സലാർ. ആഗോളതലത്തിൽ ചിത്രത്തിന് 175 കോടി രൂപ കളക്ഷനാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാത്രം ചിത്രം നേടിയത് 95 കോടി രൂപയാണ്. ആദ്യ ദിനത്തിൽ തന്നെ വമ്പൻ കുതിച്ച് ചാട്ടമാണ് ചിത്രം നേടിയിരിക്കുന്നത്.
1000 കോടി ക്ലബ്ബിൽ കയറിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും മറികടന്നാണ് സലാർ ബോക്സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയും ജവാൻ 129 കോടി രൂപയുമായിരുന്നു നേടിയത്.
ചിത്രത്തിൽ മാസ് ലുക്കിൽ ദേവ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തിയപ്പോൾ ഇമോഷണൽ രംഗങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വൻ ക്യാൻവാസിലാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്.















