ഇനി രാസവളങ്ങൾക്ക് വിട ; കാർഷിക വിപ്ലവത്തിന് "പാന്തോയ ടാഗോറി"; സസ്യവളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവ്വകലാശാല
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രാസവളങ്ങൾക്ക് വിട ; കാർഷിക വിപ്ലവത്തിന് “പാന്തോയ ടാഗോറി”; സസ്യവളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി വിശ്വഭാരതി സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കൊത്ത: കവീന്ദ്ര രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ഒരു കൂട്ടം ഗവേഷകർ സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ഒരു ബാക്ടീരിയയെ കണ്ടെത്തി. ഈ പുതിയ സൂക്ഷ്മ ജീവിക്ക് നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിനെ ഓർമിപ്പിക്കുന്ന ‘പാന്തോയ ടാഗോറി’ എന്ന് നാമകരണം ചെയ്തു.

കാർഷിക സമ്പ്രദായങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ ബാക്ടീരിയയ്‌ക്ക് വളരെയധികം കഴിവുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മൈക്രോബയോളജിസ്റ്റ് ബോംബ ഡാം പറഞ്ഞു.
ഇത് പൊട്ടാസ്യവും ഫോസ്ഫറസുംലയിപ്പിക്കുകയും നൈട്രജൻ സ്ഥിരീകരണം നടത്തുകയും അമോണിയയെ ഉണ്ടാക്കുകയും അതുവഴി സുസ്ഥിര വളർച്ചയ്‌ക്ക് ആവശ്യമായ മൂന്ന് ധാതുക്കളും വേണ്ട രീതിയിൽ നൽകി ചെടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഈ കണ്ടെത്തൽ അടുത്തിടെ ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ചു. രാജു ബിശ്വാസ്, അരിജിത് മിശ്ര, സന്ദീപ് ഘോഷ്, അഭിനബ ചക്രവർത്തി, പൂജ മുഖർജി എന്നിവരാണ് മറ്റു ഗവേഷകർ.
ജാർഖണ്ഡിലെ ഝരിയയിലെ കൽക്കരി ഖനിയിലെ മണ്ണിൽ നിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്. തന്റെ പിഎച്ച്‌ഡി വിദ്യാർത്ഥികളിൽ ഒരാളായ രാജു ബിശ്വാസിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് ഡോക്ടർ ഡാം പറഞ്ഞു.

ഒരു ചെടി വളരുന്നതിന്, NPK അല്ലെങ്കിൽ നൈട്രജനും, ഫോസ്ഫറസും, പൊട്ടാസ്യവും, പ്രധാന ആവശ്യകതകളാണ്. മണ്ണിൽ ഈ ധാതുക്കൾ നിറയ്‌ക്കാൻ കഴിയുന്ന ജൈവ അജൈവ വളങ്ങളിലൂടെയാണ് എൻപികെ നിലവിൽ ചെടികൾക്ക് നൽകുന്നത്.അതിന് മൂന്ന് ധാതുക്കളും ഒറ്റയടിക്ക് ഭൂമിയിൽ നിറയ്‌ക്കാൻ കഴിയും എന്നതാണ് പാന്തോയ ടാഗോറിയിൽ കാണപ്പെടുന്ന ഒരു അപൂർവ സവിശേഷത .

വാണിജ്യാടിസ്ഥാനത്തിലുള്ള രാസവളങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയും അതിലൂടെ കാർഷിക ചെലവ് കുറയ്‌ക്കാനും വിളവ് വർദ്ധിപ്പിക്കാനും ബാക്ടീരിയ സഹായിക്കുമെന്നും, അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (എഎംഐ) ഈ കണ്ടെത്തലിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സസ്യ ശാസത്രത്തിലും കൃഷി വിജ്ഞാനത്തിലും അതീവ താത്പര്യമുണ്ടായിരുന്ന ടാഗോറിന്റെ ദർശനപരമായ കാർഷിക പ്രവർത്തനങ്ങളെ സ്മരിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഈ ബാക്ടീരിയക്ക് നൽകിയതെന്ന് ഡോക്ടർ ഡാം പറഞ്ഞു.

“ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെയും മകൻ രതീന്ദ്രനാഥ ടാഗോറിന്റെയും കാർഷികവൃത്തിയെ ആദരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിത്. ടാഗോർ തന്റെ മകനെ യുഎസിലെ ഇല്ലിനോയിസിൽ കാർഷിക ശാസ്ത്രം പഠിക്കാൻ അയച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

Tags: Rabindranath TagoreVisva-BharatiA new bacteriaPantoea Tagorei
Share
Tweet
SendShare

More News from this section

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies