പൊന്നാണീ പൊന്നാങ്കണ്ണി; പോഷക സമ്പന്നമായ പൊന്നാങ്കണ്ണി ചീര; ഗുണങ്ങളറിയാം...
Thursday, June 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊന്നാണീ പൊന്നാങ്കണ്ണി; പോഷക സമ്പന്നമായ പൊന്നാങ്കണ്ണി ചീര; ഗുണങ്ങളറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 07:38 pm IST
FacebookTwitterWhatsAppTelegram

തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന ഒരു വിളയാണ് ‘പൊന്നാങ്കണ്ണി ചീര’. എന്നാൽ ഇപ്പോൾ കേരളത്തിലും ‘പൊന്നാങ്കണ്ണി ചീര’ സുലഭമായി ലഭിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും വളരും എന്നതാണ് പൊന്നാങ്കണി ചീരയുടെ പ്രധാന ആകർഷണം. കേരളത്തിൽ ഈ ചീരയെ പൊതുവെ അക്ഷരച്ചീര എന്നാണ് അറിയപ്പെടുന്നത്. പറഞ്ഞാൽ തീരാത്തതാണ് ഈ ചീരയുടെ പ്രത്യേകതകൾ..

ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാങ്കണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. സ്വാദിഷ്ഠമായ ഈ ഇലച്ചെടി ഉപയോഗിച്ച് കറികളും തോരനും മറ്റും ഉണ്ടാക്കാം. പറമ്പിലും വയൽ വരമ്പുകളിലും ധാരാളമായി കാണുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂവുണ്ടാകും. നിലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന പൊന്നാങ്കണ്ണി ചീരക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നീ പേരുകളുമുണ്ട്.

തണുത്ത ചുറ്റുപാടിൽ സുഖമായി വളരുന്ന പൊന്നാങ്കണ്ണിയുടെ മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് കഴിക്കാൻ ഉത്തമം. പൊന്നാങ്കണ്ണി ചീര കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഈ ചീര കഴിക്കുന്നതിലൂടെ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ എ, ബി, സി എന്നിവയുടെ കലവറയാണ് പൊന്നാങ്കണ്ണി ചീര.

കുടലിന്റെ ആരോഗ്യത്തിനും ഈ ചീര ഉത്തമമാണ്. വയറുവേദന ശമിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. കൂടാതെ വായ്പുണ്ണ്, കുടൽ പുണ്ണ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണപ്രദമാണ്. പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്. പച്ച, പിങ്ക്, ബ്രൗൺ തുടങ്ങി പല നിറങ്ങളിൽ ഈ ചീര കാണപ്പെടാറുണ്ട്. ഇതിൽ പച്ച നിറത്തിലുള്ള ചീരയ്‌ക്കാണ് രുചി കൂടുതൽ.

പാചകം ചെയ്യുമ്പോൾ ഇലകളും തണ്ടും ഉപയോഗിക്കാവുന്നതാണ്. ഇളം തണ്ടും ഇലകളും നുള്ളി തോരനാക്കാവുന്നതാണ്. പരിപ്പിനൊപ്പം ചേർത്ത് കറിയായും തയ്യാറാക്കാം.

നട്ട് ഒന്നര മാസത്തിനു ശേഷം വിളവെടുക്കാം. സൂര്യപ്രകാശം നന്നായി ലഭിച്ചില്ലെങ്കിലും ചീര നന്നായി വളരും. അഞ്ച് മുതൽ ആറ് സെന്റി മീറ്റർ ഉയരത്തിൽ മാത്രമാണ് വളർച്ച. ഇതിൽ അത്യാവശ്യം നീളമുള്ള തണ്ടോ വിത്തുകളോ നട്ട് പുതിയ തൈകൾ ഉൽപാദിപ്പിക്കാവുന്നതാണ്. രണ്ടാഴ്ചയ്‌ക്കു ശേഷം നാമ്പ് നുള്ളണം. നാമ്പു നുള്ളി കുറ്റിയായി നിർത്തി കൂടുതൽ വിളവെടുക്കാം.

Tags: SUBPONNAMKANNI CHEERA
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

സോഷ്യൽ മീഡിയ പൂർണ്ണമായി വിലക്കാൻ യുകെ; ടെക് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി കീർ സ്റ്റാർമർ

യുകെയിൽ സംഘർഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി കീർ സ്റ്റാർമർ

തലശ്ശേരി ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies