തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ എഎസ്‌ഐ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭത്തിൽ നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
മാനവീയം വീഥിയെ നൈറ്റ് ലൈഫ് കേന്ദ്രമായി പ്രഖ്യാപിച്ചതിന് ശേഷം നിരവധി തവണ സംഘർഷം ഉണ്ടായിട്ടുണ്ട്. തുടർന്ന് അധികൃതർ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലർച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.















