ന്യൂഡൽഹി: സേക്രഡ് ഹാർട്ട് കത്ത്രീഡലിലെത്തി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പള്ളിയിലെത്തിയ നദ്ദയെ വൈദികർ ചേർന്ന് സ്വീകരിച്ചു. ശേഷം അദ്ദേഹം ക്രിസ്മസ് ഉപഹാരം വൈദികർക്ക് കൈമാറി. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികൾ ആംശംസകൾ നേർന്ന ശേഷമാണ് നദ്ദ മടങ്ങിയത്.
യേശു ക്രിസ്തു പ്രചോദനത്തിന്റെ ഉറവിടമാണെന്നും ഇന്നത്തെ ദിവസം അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ വീണ്ടെടുക്കാനുള്ള ദിനമാണെന്നും നദ്ദ പറഞ്ഞു. സമാധാനവും സാഹോദര്യവും പുലരാൻ നാമെല്ലാം അദ്ദേഹം തെളിച്ച പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നതായും ജെപി നദ്ദ പറഞ്ഞു.
ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്കും ക്രൈസ്തവ വിഭാഗത്തിലെ പ്രമുഖർക്കുമായി പ്രധാനമന്ത്രി ഇന്ന് ക്രിസ്മസ് വരുന്ന് ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് വിരുന്ന്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ ടോം വടക്കൻ, അനിൽ ആന്റണി എന്നിവർക്കും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിനും ക്ഷണമുണ്ട്. ഇതാദ്യമായാണ് പ്രധാനമന്ത്രി വസതിയിൽ ക്രിസ്മസ് വിരുന്ന് ഒരുക്കുന്നത്.