ഭീകരരുടെ വെടിയേറ്റ് 8 വർഷമായി അബോധാവസ്ഥയിൽ; ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു; അന്ത്യം ജലന്ധറിലെ സൈനികാശുപത്രിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരുടെ വെടിയേറ്റ് 8 വർഷമായി അബോധാവസ്ഥയിൽ; ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു; അന്ത്യം ജലന്ധറിലെ സൈനികാശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 04:26 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: ഭീകരരുടെ വെടിയേറ്റ് എട്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു. ഇന്ന് പുലർച്ചെ ജലന്ധറിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ താടിയെല്ലിന് വെടിയേറ്റിരുന്നു. അതിന് ശേഷം അദ്ദേഹം കോമ സ്റ്റേജിലായിരുന്നു. 2015 നവംബറിലായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.

160 ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ (ജെഎകെ റൈഫിൾസ്) രണ്ടാമത്തെ കമാൻഡന്റായിരുന്നു ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ്. സേനമെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1998-ലാണ് ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് സൈന്യത്തിന്റെ ഭാഗമായത്. 14 വർത്തെ സേവനത്തിന് ശേഷം അദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ ചേർന്നു.

2015 നവംബർ 25 ന് ജമ്മുവിലെ കുപ്‍വാരയിലെ ഹാജിനക ഗ്രാമത്തിലെ കുടിലിൽ ഒളിച്ചിരുന്ന ഭീകരരാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോമയിലാകുകയായിരുന്നു. ആദ്യം ശ്രീനഗറിലെ മിലിറ്ററി ആശുപത്രിയിലും പിന്നീട് ആർമി റിസർച്ച് ആന്റ് റഫറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നര വർഷത്തോളം അതേ ആശുപത്രിയിൽ തുടർന്ന അദ്ദേഹത്തെ പിന്നീട് ജലന്ധറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗിന്റെ കുടുംബം ജലന്ധറിൽ താമസമാക്കിയാണ് അദ്ദേഹത്തെ പരിപാലിക്കുന്നത്. സൈന്യമാണ് കുടുംബത്തിന് താമസ സൗകര്യം ഒരുക്കിയത്. മാതാപിതാക്കളും ഭാര്യ നവപ്രീത് കൗറും പെൺമക്കളായ ഗുനീത്, അഷ്മീതും അടങ്ങുന്നതാണ് അദ്ദേഹത്തിന്റ കുടുംബം.

 

Tags: diedComma
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies