തങ്കഅങ്കി ഘോഷയാത്ര നിലയ്‌ക്കലിൽ; നാളെ മണ്ഡലപൂജ

Published by
Janam Web Desk

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര നിലയ്‌ക്കലെത്തി. ഇന്ന് ദീപാരാധനയ്‌ക്ക് മുമ്പ് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. നാളെയാണ് മണ്ഡലപൂജ നടക്കുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഡിസംബർ 23-ന് പുറപ്പെട്ട രഥയാത്ര ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സോപാനത്ത് നിന്ന് തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും. ശേഷം നടയടച്ച് അയ്യപ്പന് തങ്കഅങ്കി ചാർത്തി ദീപാരാധന നടത്തും.

27 -ന് രാവിലെ 10.30 നും 11-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുക. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി11-മണിക്ക് നടയടയ്‌ക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും.

Share
Leave a Comment